X

കൈക്കൂലിക്കേസ്; സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ഹർജിയിൽ വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സതീഷ് സനാ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ കേസ്.

തനിക്കെതിരായ കൈക്കൂലി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉപ മേധാവിയായിരുന്ന രാകേഷ് അസ്താന സമർപ്പിച്ച  ഹർജിയിൽ ഇന്ന് ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കൈക്കൂലി കേസിൽ രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കോടതി ഹർജി പരിഗണിക്കുന്നത്. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനും നേരത്തെ ഹൈക്കോടതി നിർദേശം നൽ‌കിയിരുന്നു.

മാംസ കയറ്റുമതി വ്യവസായിയായ മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സതീഷ് സനാ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ കേസ്. സതീഷ് സനയിൽ നിന്നം 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരായ എഫ്ഐആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്. സിബിഐയിലെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നും അസ്താന ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് അസ്താന കത്തയക്കുകയും ചെയ്തിരുന്നു.

അതിനിടെ വീണ്ടും സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റിയതിന് പിറകെ താൽക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. നാഗേശ്വർ റാവു ഇന്നലെ രാത്രി തന്നെ ചുമതലയേറ്റതായാണ് സിബി െഎ നൽകുന്ന വിവരം.

This post was last modified on January 11, 2019 10:19 am

Related Post
Leave a Comment