നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാനുള്ള നീക്കം പുതിയ തലത്തിലേക്ക്. അന്തരിച്ച പ്രമുഖ നടന് തിലകനെ വിലക്കിയ എഎംഎംഎയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടനയ്ക്ക് കത്തു നല്‍കുമെന്നും ഷമ്മി തിലകന് പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സംഘനടയില്‍ നിന്നും പുറത്താക്കപ്പെട്ട നടന് തിലകന് മരണശേഷവും വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷമ്മി തിലകന്റെ ആവശ്യം. പുതിയ സാഹചര്യങ്ങളില്‍ തിലകനെതിരായ വിലക്കും സംഘടന നീക്കണമെന്നും ഷമ്മിതിലകന്‍ വ്യക്തമാക്കുന്നു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം നടക്കുമ്പോള്‍ വെറും പരാമര്‍ശങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട മഹാടന് തിലകന്റെ വിലക്ക് നീക്കാന്‍ താര രാജാക്കന്മാര് തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ യുവ സംവിധായകന് ആഷിഖ് അബുവും പ്രതികരിച്ചിരുന്നു. ഇതിന് പിറകെയാണ് ഷമ്മിയുടെ രംഗപ്രവേശം.
എന്റെ പ്രതിഷേധം ഫെഫ്കയുടെ കുറ്റകരമായ മൗനത്തിനെതിരെ: ആഷിഖ് അബു