X

കൊട്ടിയൂർ പീഡനം; വിധി മാതൃകാപരമെന്ന് മാനന്തവാടി രൂപത

ശനിയാഴ്ച ഉച്ചയോടെയാണ് കൊട്ടിയൂർ പീഢനക്കേസിൽ തലശ്ശേരി പോക്സോ കോടതി വിധി പുറപ്പെടുവിച്ചത്.

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളി മേടയിൽ വച്ച് ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ഫാ. റോബിൻ വടക്കുംചേരിയെ ശിക്ഷിച്ച കോടതി നടപടി മാതൃകാപരമെന്ന് മാനന്തവാടി രൂപത. കേസിൽ ഗുഢാലോചന ആരോപിച്ച് പ്രതിചേർക്കപ്പെട്ടവർ നിരപരാധികളെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. അവരെ വെറുതെ വിട്ട കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതെന്നും രൂപത വിധി സംബന്ധിച്ച് റിപ്പോർട്ടുകളോട് പ്രതികരിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് കൊട്ടിയൂർ പീഢനക്കേസിൽ തലശ്ശേരി പോക്സോ കോടതി വിധി പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളിലായി 60 വർഷത്തെ തടവും മൂന്നു ലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷത്തെ തടവ് അനുഭവിച്ചാൽ‌ മതിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കൊട്ടിയൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കല്‍ മാനേജറുമായിരുന്നു വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി (റോബിന്‍ മാത്യു – 51). ബലാത്സംഗത്തിനും പോക്‌സോ വകുപ്പുപ്രകാരവുമാണ് വൈദികന്റെ പേരിലുള്ള കേസ്.

 

This post was last modified on February 16, 2019 2:39 pm