X

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; എ വിജയരാഘവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

പരാമർശങ്ങൾ ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനമാണ്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ്​ ഓഫീസർ മുന്നറിയിപ്പിൽ പറയുന്നു.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. വിജയ രാഘവന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി. പരാമർഷം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്. എതിർ സ്ഥാനാർത്ഥിക്കെതിരായ ഇത്തരം പരാമർശങ്ങൾ ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനമാണ്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ്​ ഓഫീസർ മുന്നറിയിപ്പിൽ പറയുന്നു.

പൊന്നാനിയിൽ പിവി അൻവറിന്റെ പ്രചാരണ ഭാഗമായി എൽഡിഎഫ് യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. പൊന്നാനിയില്‍ പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി വനിതാ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം.

എന്നാൽ പൊന്നാനിയിൽ താൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ നിലപാട്. ഒരു വനിതയെയും വിഷമിപ്പിക്കേണ്ട ഉദ്ദേശ്യം ഉണ്ടായിട്ടില്ല. അവരെ വിഷമിപ്പിക്കുക എന്ന ലക്ഷ്യം തനിക്കില്ല. അവരങ്ങനെ വിഷമിക്കുകയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രമ്യ ഹരിദാസ് പ്രസ്താവനയിൽ വിഷമം രേഖപ്പെടുത്തിയെന്ന് മാധ്യങ്ങൾ അറിയിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്.

അതേസമയം, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അപകീര്‍ത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് രമ്യാ ഹരിദാസ് രംഗത്തെത്തിയതിന് പിറകെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽയ. പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ആലത്തൂർ കോടതിയിൽ പരാതി നൽകാനും രമ്യ തയ്യാറായിരുന്നു. ഇതിന് പുറമെ സംസ്ഥാന വനിതാ കമ്മീഷനെതിരെയും ഇന്ന് രമ്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വനിതാകമ്മിഷന്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. കണ്ണൂരില്‍ കെ.സുധാകരനെതിരെ കമ്മിഷന്‍ നീങ്ങിയത് വാര്‍ത്തകള്‍ കേട്ടെന്നും എന്നിട്ടും പരാതി നല്‍കിയ തനിക്ക് നീതിയില്ലെന്നും രമ്യ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

 

Related Post
Leave a Comment