X

അതിശക്തമായ മഴ മധ്യകേരളത്തിലേയ്ക്ക്, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മധ്യകേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ടു ജില്ലകളിലും അതിതീവ്ര മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കാസറഗോഡും തിരുവനന്തപുരത്തും ഒഴികെയുള്ള ജില്ലകളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ പെട്ടും തൃശൂരില്‍ ഒഴുക്കില്‍ പെട്ടും ഓരോരുത്തര്‍ കൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയിലെ മരണ സംഖ്യ 91 ആയി ഉയര്‍ന്നു. മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

This post was last modified on August 14, 2019 5:03 pm

Related Post
Leave a Comment