X

മെന്‍ ഇന്‍ സിനിമാ കളക്ടീവ്; ആദ്യ ‘ക്വട്ടേഷന്‍’ മൈ സ്റ്റോറിക്കെതിരെ

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിവിന്റേതിന് സമാനമായ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ്‌ ഫേസ്ബുക്കില്‍ മെന്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്ന പേജ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിവിന്റേതിന് സമാനമായ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് ഫേസ്ബുക്കില്‍ മെന്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്ന പേജ്. മമ്മുട്ടി മോഹന്‍ലാല്‍ ദീലീപ് തുടങ്ങി പൃഥിരാജ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ കവര്‍ഫോട്ടോയാക്കിയാണ് പുതിയ പേജ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിലവില്‍ 39 അംഗങ്ങളുള്ള പേജില്‍ പൃഥിരാജ് ചിത്രം മൈ സ്റ്റോറിക്കെതിരായ പ്രചാരണങ്ങളടക്കമാണ് നടക്കുന്നത്.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗവും താര സംഘടനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത പാര്‍വതിയുടെ ചിത്രം എന്ന നിലയിലുള്ള വിദ്വേഷ പോസ്റ്റാണ് പേജിലുള്ളത്. ‘പുകഞ്ഞ കൊള്ളി പുറത്ത് മൈ സ്റ്റോറി കാണില്ല’ എന്നു പറയുന്ന പോസ്റ്റില്‍ പാര്‍വതി ചിത്രമുള്ള പോസ്റ്റര്‍ അടക്കമാണ് പ്രചാരണം.

അടുത്തിടെ മലയാള സിനിമാ രംഗത്തുണ്ടായ വിവാദങ്ങളില്‍ താര സംഘടനയായ എഎംഎംഎയുടെ ഭാഗം ന്യായീകരിക്കുന്ന പോസ്റ്റുകളും പേജിലുണ്ട്. ഇരയോടൊപ്പം അല്ല നീതിക്കൊപ്പമാണ് നില കൊള്ളേണ്ടതെന്നും, ഇരയാര് പ്രതിയാര് എന്ന് കോടതി തീരുമാനിക്കട്ടെ, സിനിമയെ എഎംഎംഎ ഭരിക്കും എന്നും പറയുന്നുണ്ട്.

ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ മുതല്‍ നിവിന്‍ പോളി ചിത്രം കായം കുളം കൊച്ചുണ്ണിയുടെ പോസ്റ്ററുകളും പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മലയാള താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളെയും പേജ് ന്യായീകരിക്കുന്നുണ്ട്.

This post was last modified on July 6, 2018 4:19 pm

Related Post
Leave a Comment