X

ഭാരത് പെട്രോളിയം നല്‍കിയ 25 കോടി ബിജെപി ജനപ്രതിധികളുടേത്; വ്യാജ പ്രചാരണങ്ങളുമായി വീണ്ടും സംഘപരിവാര്‍

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപി രാജ്യസഭാ എംപി വി മുരളീധരന്‍, ഭാരത് പെട്രോളിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറുന്ന ചിത്രമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നായ ഭാരത് പെട്രോളിയം ലിമിറ്റഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുത ബിജെപി ജനപ്രതിനിധികളുടേതെന്ന് പ്രചാരണം. തങ്ങളുടെ ജീവനക്കാരില്‍ നിന്നടക്കം സ്വരൂപിച്ച 25 കോടി രൂപയുടെ ചെക്ക് കൈമാറുന്ന ചിത്രം ഉപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

കേരളത്തിന്‍ നിന്നുള്ള കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപി രാജ്യസഭാ എംപി വി മുരളീധരന്‍, ഭാരത് പെട്രോളിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറുന്ന ചിത്രമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

പ്രളയ ദുരിതം നേരിടാന്‍ ബിജെപി എംപിമാരും ജന പ്രതിനിധികളും സ്വരൂപിച്ച തുക എന്നാണ് ഫോട്ടോക്ക് നല്‍കിയിട്ടുള്ള വിശദീകരണം. എന്നാല്‍ ബിപിസിഎല്ലിന്റെ ഫേസ് ബുക്ക് പേജില്‍ ഉള്‍പ്പെടെ ഇതിന്റെ യാഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

This post was last modified on August 27, 2018 10:55 am