X

എണ്ണമൊത്തില്ല; പിടിയാനയെ കൊമ്പനാക്കി പൂരത്തിന് എഴുന്നെള്ളിച്ചു, ‘ആനമാറാട്ടം’ വിവാദത്തിൽ

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ലക്കിടി ഇന്ദിര എന്ന ആനയെ കൊലങ്കോട്‌ കേശവനാക്കി തൂതപ്പൂരത്തിന്‌ എഴുന്നള്ളിച്ചത്‌.

പുരമെഴുന്നെള്ളിപ്പിന് ആനകളുടെ എണ്ണം തികഞ്ഞില്ല, പാലക്കാട് ചെറുപ്പളശ്ശേരിയില്‍ പിടിയാനയെ കൊമ്പ് ഫിറ്റ്ചെയ്ത് പ്രശ്നം പരിഹരിച്ച സംഘാടകർ വിവാദത്തിൽ. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവൻ എന്ന കൊമ്പ മേക്കപ്പിട്ടത്. എന്നാൽ എഴുന്നെള്ളിപ്പിനിടെ ആനപ്രേമികള്‍ക്ക് സംശയം തോന്നിയതോടെ വിഷയം ചർച്ചയാവുകയും, ഇതോടെ കള്ളി വെളിച്ചത്താവുകയായിരിന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ലക്കിടി ഇന്ദിര എന്ന ആനയെ കൊലങ്കോട്‌ കേശവനാക്കി തൂതപ്പൂരത്തിന്‌ എഴുന്നള്ളിച്ചത്‌. സാധാരയായി തൂതപ്പൂരത്തിന്‌ പിടിയാനകളെ എഴുന്നള്ളിക്കാറില്ല. എന്നാൽ പട്ടാഭിഷേകം എന്ന സിനിമയിലെ രംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു ചെറുപ്പളശ്ശേരിയിലെ സംഭവം. എന്നാൽ സിനിമ അടവ് തങ്ങളോട് വേണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. പ്രശ്‌നം ഗുരുതരമായതോടെ ഇന്ന്‌ ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

This post was last modified on May 18, 2019 11:38 am

Related Post
Leave a Comment