X

ഫരീദാബാദിൽ സ്കൂളിൽ അഗ്നിബാധ: രണ്ട് കുട്ടികളും അധ്യാപികയും മരിച്ചു

കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എഎൻഡി കോൺവെന്‍റ് സ്കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് മരിച്ചത്.

ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തം. സംഭവത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എഎൻഡി കോൺവെന്‍റ് സ്കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.

അതസമയം അവധിക്കാലമായിരുന്നതിനാലും അധികം കുട്ടികൾ‌ ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനിടയാക്കി. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ മണിക്കുറുകൾ പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. എന്നാൽ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, അഗ്നിശമനസേന സ്ഥലത്തെത്താൻ വൈകിയെന്ന് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് പരിസരവാസികൾ ആരോപിച്ചു.

കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ സൂററ്റിൽ കോച്ചിങ് സെൻററിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർത്ഥികളുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്ന പിന്നാലെയാണ് ഫരീദാബാദിലെ സംഭവം. ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നതിനിടെയാണ് തുർച്ചയായി തീപ്പിടിത്തം റിപ്പോർട്ട് ചെയ്യുന്നത്.

 

Related Post
Leave a Comment