ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായി വെടിവയ്പ്പില്‍ മുന്നൂപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശികസമയം ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അക്രമത്തിൽ 12ലധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ തായ് ലാന്റ് സ്വദേശിയാണെന്നാണ് വിവരം. മാർക്കറ്റിലെ റസ്റ്റോറന്റിന് സമീപം വച്ച് തലയ്ക്ക് വെടിയേറ്റാണ് ഇയാൾ മരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലെത്തിയ അക്രമി വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇരുപത്തൊമ്പതുകാരനാണ് അക്രമം നടത്തിയതെന്നാണ് അധികൃതർ പറയുന്നത്. അക്രമിയെ പിടികൂടുന്നതിനായി മേഖയിൽ കർശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പോലീസ് പറയുന്നു.
അതേസമയം, മുന്നോളം സ്ഥലങ്ങളിൽ വച്ച് വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായി മാർക്കറ്റല്‍ ഉണ്ടായിരുന്നവരെ ഉദ്ധറിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
This post was last modified on December 12, 2018 10:06 am
Leave a Comment