X

ചരിത്രം കുറിച്ച് അറബ് മണ്ണിൽ മാർപ്പാപ്പ; പുത്തനധ്യായമെന്ന് അറബ് നേതാക്കൾ

 ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനമാണ് മാർപാപ്പയുടെ പ്രധാന പരിപാടി.

മൂന്ന് ദിവസത്തെ പശ്ചിമേഷ്യൻ സന്ദര്‍ശനത്തിനായി കത്തോലിക്ക സഭയുടെ മേധാവി ഫ്രാൻസിസ്​ മാർപാപ്പ യുഎഇയിലെത്തി. ബോയിങ്​ ബി777 വിമാനത്തിൽ ഞായറാഴ്ച്ച രാത്രി പത്തോടെ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, അൽ അസ്​ഹർ ഗ്രാൻഡ്​ ഇമാം ഡോ. അഹ്​മദ്​ അൽ ത്വയ്യിബ്​ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദിന്റെ ക്ഷണം സ്വീകരിച്ചാണ് മാർപ്പാപ്പ യുഎഇയിലെത്തിയത്. ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനമാണ് മാർപാപ്പയുടെ പ്രധാന പരിപാടി. ലേഖകരും ഫോട്ടോഗ്രാഫർമാരും വിഡിയോഗ്രഫർമാരും ഉൾപ്പെടെ 69 മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നു.

ചരിത്രത്തിലാദ്യമായാണ് ക്രിസ്ത്യൻ സഭയുടെ പരമോന്നത നേതാവ് യുഎഇ സന്ദർശിക്കുന്നത്. അറേബ്യൻ ചരിത്രത്തിൽ പുത്തനധ്യായമെന്നാണ് അറബ് നേതാക്കൾ സന്ദർശനത്തെ വിശേഷിപ്പിച്ചത്. ലോകജനതയെ പ്രചോദിപ്പിച്ച യു.എ.ഇയുടെ അര നൂറ്റാണ്ട്​ പാരമ്പര്യത്തിന്​ലഭിച്ച മഹനീയ ആദരമെന്ന് വ്യക്തമാക്കിയ നേതാക്കൾ സാഹോദര്യത്തിന്റെ അപാരമായ സാധ്യതകൾ തുറക്കുന്ന സന്ദർശനം തലമുറകളിൽനിന്ന്​ തലമുറകളിലേക്ക്​ സ്​നേഹ സന്ദേശം കൈമാറുമെന്നും വ്യക്തമാക്കുന്നു.

ഇന്ന് ഉച്ചക്ക്​ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പക്ക് സ്വീകരണം നൽകും.​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി ചർച്ച നടത്തുന്ന അദ്ദേഹം വൈകുന്നേരം അഞ്ചിന് ശൈഖ്​ സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കും. മാർപാപ്പ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ചയും ഇതിനോടൊപ്പം നടത്തും. 6.10ന് ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. ചൊവ്വാഴ്​അബൂദബി സെന്റ് ജോസഫ്സ് കാത്തലിക് ചർച്ച് സന്ദർശിക്കും.​ശേഷം 10.30 സായിദ്​ സ്പോർട്സ്​ സിറ്റിയിൽ പൊതുസമ്മേളനം ആരംഭിക്കും. ഉച്ചക്ക് 12.40ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ മാർപാപ്പക്ക്​ യാത്രയയപ്പ് സംഘടിപ്പിക്കുന്നുണ്ട്.

This post was last modified on February 4, 2019 6:56 am