X

ചവിട്ടുപടിയായി നിന്ന ജയ്സൽ സംഘപരിവാറുകാർക്ക് ആർഎസ്എസ്സുകാരൻ; ഇന്ത്യാ ടിവിക്ക് സൈനികൻ: വ്യാജ പ്രചാരണം കൊഴുക്കുന്നു

ഇതേ ജയ്‌സല്‍ സൈനികനാണ് എന്നാണ് ഇന്ത്യാ ടിവിയുടെ വാര്‍ത്ത പറയുന്നത്.

പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ സ്ത്രീകള്‍ക്ക് ബോട്ടില്‍ കേറാന്‍ ചവിട്ടുപടിയായി നിന്ന മലപ്പുറം സ്വദേശിയും മല്‍സ്യത്തൊഴിലാളിയുമായ ജൈസലിനെ സംഘപരിവാര്‍ പ്രവര്‍ത്തകനാക്കി പ്രചാരണം. ഡല്‍ഹിയില്‍ അഭിഭാകനെന്ന് പറയുന്ന ദീപക് അറോറയെന്ന വ്യക്തിയാണ് വെള്ളപ്പൊക്കത്തിന്റെ ഇരകളെ സഹായിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ ജയ്‌സലിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതത്. കഴിഞ്ഞ 19 ന് രാത്രി 10 മണിക്കാണ് അറോറ ജയ്‌സലിനെ പോസ്റ്റ്. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇതേ ജയ്‌സല്‍ സൈനികനാണ് എന്നാണ് ഇന്ത്യാ ടിവിയുടെ വാര്‍ത്ത പറയുന്നത്. ബോട്ടില്‍ കയറാന്‍ സ്ത്രീകളെ സഹായിക്കുന്ന സൈനികന്റെ മാതൃകാപരമായ നടപടി എന്നാണ് ദൃശ്യമടക്കം കാണിച്ചുകൊണ്ട് ഇന്ത്യാ ടിവി അവകാശപ്പെടുന്നത്. കേരളത്തിന്റെ ദുരിതബാധിത പ്രദേശങ്ങളില്‍ മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ സംഘടനകളുടെയും, സൈന്യത്തിന്റെയുടെ അക്കൗണ്ടില്‍ ചേര്‍ത്തുകൊണ്ട് വ്യാപക പ്രചാരണമാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്. നേരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ ഇറക്കാന്‍ സഹായിച്ച കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിനെ ആര്‍എസ് എസ് കാര്യവാഹക് ആക്കിയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു.

This post was last modified on August 22, 2018 4:58 pm