കേരളം നേരിട്ട പ്രളയത്തെ നേരിടാൻ അധികപണം കണ്ടെത്താൻ മദ്യത്തിന് ഏർപ്പെടുത്തിയ എക്സൈസ് തീരുവയിനത്തിൻ ടാർഗറ്റ് മറികടന്നതായി കണക്കുകൾ. നൂറു ദിവസത്തിനിടെ ഈ ഇനത്തിൽ 230 കോടി കണ്ടെത്തുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം. എന്നാൽ സംസ്ഥാനത്തെ മദ്യപാനികൾ സജീവമായി സഹകരിച്ചതോടെ സർക്കാരിന് ലഭിച്ചത് 310 കോടി.
അതേസമയം പ്രതീക്ശഷിച്ചതിലും വേഗത്തിൽ ലക്ഷ്യം മറകടന്നതോടെ ചുമത്തിയിരുന്ന അധിക തീരുവയും സർക്കാർ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യവില ശനിയാഴ്ച മുതൽ പഴയ നിരക്ക് പുനസ്ഥാപിച്ചു. ഇതോടെ വിലയിൽ 20 മുതല്‍ 60 രൂപവരെ കുറഞ്ഞു. പ്രളയത്തിന് ശേഷം ഓഗസ്റ്റിലാണ് മദ്യത്തിന് അര ശതമാനം മുതല്‍ മൂന്നരശതമാനം വരെ തീരുവ കൂട്ടിക്കൊണ്ട് തീരുമാനം ഉണ്ടായത്. വിലയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്. ഇതോടെ വില്പനനികുതിയും വര്‍ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി സര്‍ക്കാര്‍ സ്വീകരിച്ച പല മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു മദ്യത്തിന് ഏർപ്പെടിത്തിയ അധിക തീരുവ. സർക്കാറിന് പണം ലഭിക്കുന്നതിന് ഏറെ സഹായകരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്.
അതിനിടെ മദ്യവില വർധിച്ചത് വ്യാജമദ്യ ഉത്പാദനവും വിപണനവും വര്‍ധിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കിയതും അധിക തീരുവ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നിലുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
This post was last modified on December 2, 2018 11:43 am
Leave a Comment