X

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാമന്‍ നായര്‍ക്ക് പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം

മുന്‍ വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവിയെ ബിജെപി സംസ്ഥാന സമിതിയിലും ഉള്‍പ്പെടുത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍ക്ക് ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം. കഴിഞ്ഞ ആഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ നടത്തിയ കേരള സന്ദര്‍ശനത്തിനിടെയായായിരുന്നു രാമന്‍ നായരുടെ ബിജെപി പ്രവേശം. ഇദ്ദേഹത്തിനൊപ്പം പാര്‍ട്ടിയിലെത്തിയ മുൻ കോണ്‍‍ഗ്രസ് നേതാവും  മുന്‍ വനിതാ കമ്മീഷന്‍ അംഗവുമായിരുന്ന പ്രമീളാ ദേവിയെ ബിജെപി സംസ്ഥാന സമിതിയിലും ഉള്‍പ്പെടുത്തി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

ഇരുവര്‍ക്കും പുറമെ കൂടുതല്‍ കെപിസിസി ഭാരവാഹികള്‍ ഉടന്‍ പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ കേരളത്തിലെ നിരവധി പ്രമുഖര്‍ ഉടന്‍ ബിജെപിയിലെത്തുമെന്ന അവകാശവാദങ്ങള്‍ക്ക് പിറകെയായിരുന്നു മുന്‍ കെപിസിസി എക്സിക്യൂടീവ് അംഗം ഉള്‍പെടെയുള്ളവരുടെ ബിജെപി പ്രവേശം. ബിജെപി അധ്യക്ഷന്‍ അമിത് പങ്കെടുത്ത ചടങ്ങില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു.

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

കേരളം പിടിക്കാന്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച 10 നുണകള്‍

This post was last modified on November 3, 2018 6:43 pm