X

രാജസ്ഥാനില്‍ ഫ്രഞ്ച് വനിതയെ കാണാതായിട്ട് രണ്ടാഴ്ച; അന്വേഷണം ആവശ്യപ്പെട്ട് ഫ്രഞ്ച് അംബാസിഡറുടെ ട്വീറ്റ്

പുഷ്‌കറിലെത്തിയ ഗല്ലേ ചൗത്തു ജൂണ്‍ 1ന് ജയ്പൂരിലേക്ക് തിരിക്കുമെന്നാണ് അറിച്ചിരുന്നത്‌. എന്നാല്‍ ഇതിനു ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഉണ്ടായിട്ടില്ലെന്നും അംബാസിഡര്‍ പറയുന്നു.

വിനോദസഞ്ചാരിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് യുവതിയ കാണാതായതായി പരാതി. ഗല്ലേ ചൗത്തു എന്ന 20 കാരിയെയാണ് ജൂണ്‍ 1 മുതല്‍ കാണനില്ലെന്ന് കാട്ടി ഫ്രഞ്ച് അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചത്.

മേയ് 30 ന് രാജസ്ഥാനിലെ പുഷ്‌കറിലെത്തിയ ഗല്ലേ ചൗത്തു അന്നവിടെ തങ്ങിയ ശേഷം ജൂണ്‍ 1ന് ജയ്പൂരിലേക്ക് തിരിക്കുമെന്നാണ് അറിച്ചിരുന്നത്‌. എന്നാല്‍ ഇതിനു ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഉണ്ടായിട്ടില്ലെന്നും അംബാസിഡര്‍ പറയുന്നു. മെയ് 31 നാണ് യുവതി അവസാനമായി സാമൂഹിക മാധ്യമങ്ങളിള്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ളത്. ഇതിനു ശേഷം ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു.

ഫ്രഞ്ച് അംബാഡിറുടെ ട്വീറ്റ് ശ്രദ്ധയോടെ സംഭവത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ പോലിസും രംഗത്തെത്തി. വിഷയത്തില്‍ ജില്ലാതലത്തില്‍ അന്വേഷണം ആരംഭിച്ചതായും, ഇവരെ ഉടന്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയുണ്ടെന്നും പോലിസ് മറുപടി ട്വീറ്റില്‍ പ്രതികരിച്ചു. പുഷ്‌കര്‍ വിട്ട ജൂണ്‍ ഒന്നിനു ശേഷം ഇവര്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ലെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താമസിച്ച ഹോട്ടലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇവിടം വിടുന്നതിന് മുന്‍പ് അല്‍വാറിലെ തബുക്ക്ര എന്ന സ്ഥലത്തെ പറ്റി യുവതി അന്വേഷിച്ചിരുന്നതായി പോലിസ് പറയുന്നു. രണ്ടാഴ്ചയ്ക്കകം ഹോട്ടലില്‍ മടങ്ങിയെത്തുമെന്നും ഇവര്‍ പറഞ്ഞതായും അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 14, 2018 9:30 pm