X

സിൽവർസ്റ്റർ സ്റ്റല്ലോണിനെതിരെ ലൈംഗികാതിക്രമ കേസ്; അന്വേഷണം പുരോഗമിക്കുന്നു

ആരോപണങ്ങൾ പൂർണമായും തള്ളുന്നുവെന്ന് സ്റ്റെല്ലോണിന്റെ വക്കീൽ അറിയിച്ചു.

വിഖ്യാത അമേരിക്കൻ നടൻ സിൽവർ‌സ്റ്റർ സ്റ്റല്ലോണിനെതിരായ ലൈംഗികാതിക്രമ കേസ് തങ്ങളുടെ സെക്സ് ക്രൈംസ് ടീം പരിശോധിച്ചു വരികയാണെന്ന് ലോസ് ആഞ്ജലസ് ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു. കേസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഓഫീസിന്റെ വക്താവ് വിസമ്മതിച്ചു.

കാലിഫോർ‌ണിയയിലെ സാന്റ മോണിക്ക പൊലീസാണ് കേസ് സമർപ്പിച്ചത്. അതെസമയം, ആരോപണങ്ങൾ പൂർണമായും തള്ളുന്നുവെന്ന് സ്റ്റെല്ലോണിന്റെ വക്കീൽ അറിയിച്ചു.

2017ലാണ് സ്റ്റെല്ലോണിനെതിരായ കേസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 1990കളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തന്റെ കക്ഷിക്ക് വാദിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നെന്ന് സ്റ്റെല്ലോണിന്റെ വക്കീൽ പറഞ്ഞു. ജില്ലാ അറ്റോർണി കേസിനെക്കുറിച്ച് പൊതുപ്രസ്താവന നടത്തിയതിന ഇദ്ദേഹം വിമർശിക്കുകയും ചെയ്തു.

2016ൽ കാലിഫോർണിയയുടെ നിയമങ്ങളിലുണ്ടായിരുന്ന ചില പരിമിതികൾ നീക്കം ചെയ്തിരുന്നു. ഇതെത്തുടർന്നാണ് കേസ് പൊന്തി വന്നത്. എന്നാൽ, 2017 ജനുവരി 1നു ശേഷം നടന്ന കുറ്റങ്ങൾക്കു മാത്രമേ ഈ മാറ്റങ്ങൾ ബാധകമാകൂ എന്ന പ്രശ്നവുമുണ്ട്. കേസിന്റെ സ്വഭാവമെന്താണെന്ന് ഇനിയും വ്യക്തമല്ല.