X

ഗോവയിലെ ബീച്ചുകളിൽ മദ്യപാനം നിരോധിക്കുന്നു

രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

ഇന്ത്യയയിലെ ബീച്ച് ടൂറിസത്തിന് പേരുകേട്ട ഗോവൻ കടൽ തീരങ്ങളിലെ പരസ്യമദ്യപാനത്തിന് വിലക്കേര്‍പ്പെടുത്താൻ നീക്കവുമായി സംസ്ഥാന സർക്കാർ. മദ്യപാനത്തിന് പുറമെ ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്തുകയും കർശന ശിക്ഷണ നടപടികൾ വ്യവസ്ഥ ചെയ്യുന്നതുമായ നിയമ ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

ബീച്ചുകളില്‍ മദ്യക്കുപ്പികള്‍ പൊട്ടിക്കുന്നത് തടയുക, പരസ്യമായി മദ്യപാനം നിരുത്സാഹപ്പെടുത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവന്നതെന്നും ഗോവ വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറയുന്നു.
രജിസ്ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടിലാണ് ഇതിനായി ഭേദഗതി വരുത്തുന്നത്. ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറയുന്നു.

This post was last modified on January 25, 2019 7:44 am