X

‘കലാംസാറ്റ് വീ ടു’ വിക്ഷേപണം വിജയകരം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്‌ ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം

വെറും ആറ് ദിവസത്തിനുള്ളിലാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. അതേസമയം ഇതിനുള്ള സാങ്കേതികവിദ്യ തയ്യാറാക്കുന്നതിനായി ആറ് വര്‍ഷമെടുത്തു.

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. ഇന്നലെ രാത്രി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വെറും 1.26 കിലോഗ്രാം മാത്രം ഭാരം വരുന്ന ‘കലാംസാറ്റ് വി ടു’ ഉപഗ്രഹം വിക്ഷേപിച്ചത്.

പിഎസ്എല്‍വി റോക്കറ്റിലായിരുന്നു വിക്ഷേപണം. സൗജന്യമായാണ് ഐഎസ്ആര്‍ഒ ഉപഗ്രഹ വിക്ഷേപണം നടത്തിയത്. 12 ലക്ഷം രൂപയാണ് ചിലവ് വന്നത്. വെറും ആറ് ദിവസത്തിനുള്ളിലാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. അതേസമയം ഇതിനുള്ള സാങ്കേതികവിദ്യ തയ്യാറാക്കുന്നതിനായി ആറ് വര്‍ഷമെടുത്തു.

രാജ്യത്തെ ആദ്യ സ്വകാര്യ ഉപഗ്രഹ നിര്‍മ്മാതാക്കളാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ. 64 ഗ്രാം മാത്രം ഭാരമുള്ള കലാം സാറ്റ് വേര്‍ഷനായ ഗുലാബ് ജാമുന്‍ 2017ല്‍ നാസ വിക്ഷേപിച്ചിരുന്നു. എന്നാല്‍ വിക്ഷേപണം പരാജയമായി. അത് ബഹിരാകാശത്തെത്തിയിരുന്നില്ല.

This post was last modified on January 25, 2019 8:05 am