X

ഇടമലയാർ ഡാമിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പെരിയാറിന്റെ ജലനിരപ്പ് ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരാനുള്ള സാധ്യതയുണ്ട്..

ഇടമലയാർ ഡാമിന്റെ ഷട്ടർ നാളെ (9/9/2018) രാവിലെ 9 മണിയോടെ തുറക്കാൻ തീരുമാനിച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ ( എറണാകുളം, തൃശൂർ ജില്ലകളിൽ ഉള്ളവർ) അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറാവണമെന്നും, . അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കണം എന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

പെരിയാറിന്റെ ജലനിരപ്പ് ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

This post was last modified on August 8, 2018 1:22 pm