X

മേഘാലയയിൽ വീണ്ടും ഖനി അപകടം; രണ്ട് പേർ മരിച്ചു

ജില്ലാ ആസ്​ഥാനത്തു നന്ന്​ അഞ്ചുകിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്​നോറിലാണ്​ അപകടം

എലിമാള ഖനിയിൽ 15 പേർകുടുങ്ങിയ സംഭവത്തിൽ വിവരങ്ങൾ ഒന്നും ലഭ്യമാകാതെ തുടരുന്ന സാഹചര്യത്തിന് പിറകെ മേഘാലയയിൽ വീണ്ടും ഖനിയപകടം. ഈസ്റ്റ് ജയിൻടിയ ഹിൽസ് ജില്ലയിലുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജില്ലാ ആസ്​ഥാനത്തു നന്ന്​ അഞ്ചുകിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്​നോറിലാണ്​ അപകടം നടന്നത്​.

ജലിയാഷിലെ മൂക്​നോർ നിവാസികളായ എലാദ് ബറേച്ച്, മനോജ് ബാസുമെട്രി എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം, ഖനി ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ എലാദിനെ കാണാനില്ലെന്ന കാട്ടി ബന്ധുക്കൾ ​പോലീസിൽ പരാതി നൽകിയത് പ്രകാരം ​ നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ ഖനിക്കുള്ളിലെ എലിമടകൾ പോലുള്ള ഇടുങ്ങിയ അറകളിലൊന്നിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൽക്കരി ഖനനത്തിനിടെ പാറക്കലുുകൾ വീണായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നതെന്ന്​ പോലീസ്​അറിയിച്ചു. മേഖാലയിലെ അനധികൃത ഖനനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ച് നാലു വർഷം പിന്നിടുമ്പോഴും ഇത്തരം ഖനികളുടെ പ്രവർത്തനം മേഖലയില്‍ തുടരുകയാണ്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റ് ജയിൻടിയ ഹിൽസ് ജില്ലയിൽ മാത്രം നാല് അനധികൃത ഖനികൾ കണ്ടെത്തിയതായും പോലീസ് പറയുന്നു.