X

ഹസാരെയുടെ സമരം അവസാനിപ്പിക്കാന്‍ ഇടനിലക്കാരനായ ആള്‍ ദൈവം ആത്മഹത്യചെയ്തു

സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് ചെവിക്ക് മുകളില്‍ സ്വയം വെടിവയ്ക്കുകായിരുന്നെന്നാണ് റിപോര്‍ട്ട്.

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ സഹ മന്ത്രിസ്ഥാനംവാഗ്ദാനം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങളിലൊരാളായ ഭയ്യുജി മഹാരാജ് ആത്മഹത്യചെയ്തു. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് ചെവിക്ക് മുകളില്‍ സ്വയം വെടിവയ്ക്കുകായിരുന്നെന്നാണ് റിപോര്‍ട്ട്. ഗുരുതരമായ പരിക്കോടെ ഇന്‍ഡോറിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

മഹാരാഷ്ട്ര മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി ആനുയായികളുള്ള വ്യക്തിയാണ് ഭയ്യുജി മഹാരാജ്. രാഷ്ട്രിയ നേതാക്കള്‍ക്കിടയിലും വന്‍കിട വ്യവസായികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഭയ്യുജി എന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്റെ ഇടപെടലുകള്‍ പലപെടലുകള്‍ പലപ്പോഴും വാര്‍ത്തകളിലും ഇടം നേടിയിരുന്നു. 2011 ല്‍ അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അണ്ണാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാരമിരുന്നപ്പോള്‍ സര്‍ക്കാരിന്റെ ഇടനിലക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. നിലവില്‍ മധ്യപ്രദേശ് സര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നര്‍മദാ സംരക്ഷ അതോറിറ്റി അംഗം കൂടിയാണ് ഭയ്യൂജി.
1968ല്‍ ഷൗജല്‍പുരിലായിരുന്നു ഭയ്യൂജി മഹാരാജിന്റെ ജനനം. ഉദയ് ദേശ്മുഖ് എന്നായിരുന്നു അദ്യത്തെ പേര്. ആത്മീയതയിലേക്ക് തിരിയുന്നതിന് മുന്‍പ് മോഡലിങ്ങ് രംഗത്ത് പ്രവര്‍ത്തിച്ച പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ 2015ല്‍ തന്റെ ആദ്യ ഭാര്യ മരിച്ചതിന് ശേഷം കടുത്ത വിഷാദരോഗം ബാധിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം എന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 12, 2018 5:17 pm

Related Post
Leave a Comment