X

നിയമം കയ്യിലെടുക്കാൻ മടിക്കില്ല, പോലീസിന് കെ സുധാകരന്റെ ഭീഷണി

പോലീസ് സിപിഎമ്മിന്റെ ഏറാന്‍ മൂളികളാവുകയാണ്.

തലശ്ശേരിയിലെ സിപിഎം വിമതൻ സിഒടി നസീറിനെതിരെ നടന്ന ആക്രണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് സംഘടിപിച്ച പ്രതിഷേധ പരിപാടിയില്‍ പോലീസിനെതിരെ പ്രകോപനവുമായി നിയുക്ത കണ്ണൂർ എംപി കെ സുധാകരൻ. സിഒടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിന് അന്ത്യശാസനം നൽകുന്നെന്ന് വ്യക്തമാക്കിയ സുധാകരൻ വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്നും വ്യക്തമാക്കുന്നു.

സിഒടി നസീറിനെ ആക്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ തലശ്ശേരി എംഎൽഎ എൻ ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ‌ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. പോലീസ് സിപിഎമ്മിന്റെ ഏറാന്‍ മൂളികളാവുകയാണ്. സിപിഎമ്മിന് ഒരു നീതി മറ്റുള്ളവർക്ക് മറ്റൊന്ന്. ഇത് അനുവദിക്കാനാവില്ല. ഈ നിലയിലാണ് പോലീസിന്റെ നീക്കമെങ്കിൽ നിയമം കയ്യിലെടുക്കാൻ കോൺഗ്രസ് മടിക്കില്ല. സിഒടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിട്ടും പോലീസ് അനാസ്ഥ തുടരുകയാണെന്നും സുധാകരൻ ആരോപിച്ചു.

സിഒടി.നസീർ വധശ്രമത്തിൽ ഗൂഢാലോചന ആരോപണം നേരിടുന്ന എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഒമ്പതിനാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉപവാസം ആരംഭിച്ചത്. അക്രമത്തിൽ പങ്കില്ലെന്ന് എ.എൻ.ഷംസീർ തുറന്നു പറയാത്തത് സംശയത്തിന്റെ ആഴം കൂട്ടുകയാണെന്ന് കെ.മുരളീധരൻ എം.പി. ആരോപിച്ചിരുന്നു. പാര്‍ട്ടിവിടുന്നവരെ കൊല്ലുമെന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിക്കും.

ഗോപീകൃഷ്ണന്റെ ‘കടക്ക് പുറത്ത്’ കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയത് മുഖ്യമന്ത്രി, ഫ്രാങ്കോ കാര്‍ട്ടൂണില്‍ മതത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടിലെന്നും ലളിത കലാ അക്കാദമി

 

This post was last modified on June 13, 2019 2:37 pm