X

കോൺഗ്രസും സിപിഎമ്മും മുന്നണിയായാൽ എങ്ങനെയിരിക്കും, കർണാടകയിലെ സഖ്യത്തെ കുറിച്ച് കെ സി വേണുഗോപാൽ

സംസ്ഥാനത്ത് സഖ്യ സർക്കാർ രൂപീകരിച്ച തീരുമാനം പുനപ്പരിശോധിക്കും

കർണാടകയിൽ ഭരണ പ്രതിസന്ധി രുക്ഷമാക്കി രാഷ്ട്രീയ നാടകം തുടരുമ്പോൾ നിർണായക പ്രതികരണവുമായി കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാനത്ത് സഖ്യ സർക്കാർ രൂപീകരിച്ച തീരുമാനം പുനപ്പരിശോധിക്കുമെന്നാണ് വേണുഗോപാലിന്റെ പ്രതികരണം. ജെഡിഎസ് സഖ്യം തുടരണമോയെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം തീരുമാനിക്കും. ഇക്കാര്യത്തില്‍ മുതിർന്ന നേതാക്കളുമായി ചേർന്ന് തീരുമാനം എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭരണം പിടിക്കാനായി കോൺഗ്രസും ജെഡിഎസും ഉണ്ടാക്കിയ സഖ്യം അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും സഖ്യമുണ്ടാക്കിയാൽ എങ്ങനെയിരിക്കും അതിന് സമാനമായിരുന്നു കർണാടകയിലെ മുന്നണിയെന്നും കെസി പറയുന്നു. കർണാടകയിൽ നടക്കാനിരിക്കുന്നു വിശ്വാസവോട്ടിന്റെ ഫലം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ, കര്‍ണാടകയില്‍ വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നു. ഇക്കാര്യം വിമതരെ അറിയിച്ചിട്ടുൻണ്ട്. വിമതര്‍ക്ക് ഈ സന്ദേശം കൈമാറാന്‍ വൈകിയതിനാലാണ് വിശ്വാസവോട്ടെടുപ്പ് നീട്ടിയത്. അതേസമയം, ജെഡിഎസ് സഖ്യം തുടരണമോയെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം കര്‍ണാടക നേതാക്കള്‍ തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

കർണാടക: സുപ്രീം കോടതി ഇന്നും ഇടപെട്ടില്ല, ഹർജികൾ നാളത്തേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ അഭാവത്തിൽ സഭാ നടപടികൾ പുരോഗമിക്കുന്നു

 

 

This post was last modified on July 23, 2019 2:23 pm