X

കർണാടക: വിമത എംഎൽഎമാരുടെ ഭാവിയിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും, വിമതർ ഒപ്പമില്ലെങ്കിൽ ബിജെപിക്ക് ഭീഷണി

വിമതർക്കെതിരെ നടപടികൾ വേഗത്തിലാവണമെന്ന നിലപാടിലാണ് ബിജെപി.

കർണാടക മുഖ്യമന്ത്രിയായി വെള്ളിഴാഴ്ച ചുമതലയേറ്റ ബിജെപി നേതാവ് യെദ്യൂരപ്പ ചുമതലയേറ്റതിന് പിന്നാലെ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കറുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നതിന് മുൻപ് വിഷയത്തിൽ തീരുമാനം സ്പീക്കർ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് ജെഡിയു സർക്കാറിനുള്ള പിന്തുണ പിൻവലിച്ച ഒരു സ്വതന്ത്ര എംഎൽഎയെയും രണ്ട് കോൺഗ്രസ് എംഎൽഎമാരെയും കഴിഞ്ഞ ദിവസം സ്പീക്കർ അയോഗ്യനാക്കിയതോടെ കടുത്ത നടപടി തന്നെ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അയോഗ്യത ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായാൽ ബിജെപിക്കൊപ്പം യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭാഗമാവാന്‍ വിമത എംഎൽഎമാർക്ക് സാധിക്കിലെന്നതാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അതേസമയം, വിമതർക്കെതിരെ നടപടികൾ വേഗത്തിലാവണമെന്ന നിലപാടിലാണ് ബിജെപി. രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും നിലവിലെ സർക്കാറിന് അത് ഭീഷണിയാവില്ല. 105 അംഗങ്ങൾ ഉള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തിൽ എത്താം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

എന്നാൽ, രാജിവച്ച 13 പേർക്കും, വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന ശ്രീമന്ത് പാട്ടീലിനും എതിരെ നടപടി വേണമെന്ന നിലപാടിലാണ് കോൺഗ്രസും ജെഡിഎസും. രമേഷ് ജർകിഹോളി, മഹേഷ്‌ കുമട്ഹള്ളി എന്നീ കോൺഗ്രസ് എംഎൽഎമാരെയും സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരെയാണ് സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. നിയമ സഭയുടെ കാലാവധി അവസാനിക്കുന്നത് വരെ 2023 വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു സ്പീക്കറുടെ അയോഗ്യത തീരുമാനം. അതേസമയം, അയോഗ്യരാക്കപ്പെട്ട മൂന്ന് എംഎല്‍എമാര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.

അതേസമയം, യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജെഡിഎസ് എംഎൽഎമാർക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ടെന്നാണ് വിവരം. പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ട് ജെഡിഎസ് നേതാവ് ജി ടി ദേവഗൗഡയാണ് രംഗത്തെത്തിയത്. പ്രതിപക്ഷത്തിരിക്കുക, അല്ലെങ്കിൽ, ബിജെപിയെ പിന്തുണക്കുക എന്നീ നിലപാടുകളിൽ ഏത് വേണം എന്ന് കുമാരസ്വാമി തീരുമാനിക്കുമെന്ന് ദേവഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

This post was last modified on July 27, 2019 9:23 am