X

ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ പ്രതിഷേധം

ടിടിവി ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും രാവിലെ തന്നെ കരുണാനിധിക്ക് ആദരാജ്‌ലികള്‍ അര്‍പ്പിച്ചിരുന്നു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യന്ത്രി കരുണാനിധിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സംസ്ഥാന മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരേ ജനങ്ങളുടെ പ്രതിഷേധം. സംസ്‌കാര ചടങ്ങളുമായ ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പളനി സ്വാമിക്കെതിരായ പ്രതിഷേധം. മുഖ്യമന്ത്രി ഗോ ബാക്ക് വിളികളോടെയാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്കെത്തിയ അദ്ദേഹത്തെ ജനക്കൂട്ടം എതിരേറ്റത്.

അതേസമയം, കരുണാനിധിയുടെ മൃതദേഹത്തില്‍ അദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പ്രമുഖരും ഇതിനോടകം രാജാജി ഹാളിലേക്ക് എത്തിയിരുന്നു. തമിഴ് സൂപ്പര്‍താരം രജനികാന്ത് ഉള്‍പ്പെടെ തമിഴ് സിനിമാ രംഗത്തെ നിരവധി പേരും ഇതിനോടകം അദരാഞ്‌ലികള്‍ അര്‍പ്പിച്ചു. ടിടിവി ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും രാവിലെ തന്നെ കരുണാനിധിക്ക് ആദരാജ്‌ലികള്‍ അര്‍പ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീത്തിലെ മുതിര്‍ന്ന നേതാവുമാമ കലൈഞ്ചറെ ഒരുനോക്കുകാണാന്‍ സാധാരണക്കാരായ ആയിരങ്ങളാണ് രാജാജി ഹാളിലെത്തിയിട്ടുള്ളത്.

This post was last modified on August 8, 2018 9:42 am

Related Post
Leave a Comment