X

പെരിയ ഇരട്ടക്കൊല: ഉദുമ ഏരിയ സെക്രട്ടറിയടക്കം രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

തെളിവ് നശിപ്പിച്ചതിനും പ്രതികളെ സഹായിച്ചതിനുമാണ് മണികണ്ഠന്‍ അറസ്റ്റിലായിത്. ബാലകൃഷ്ണൻ പ്രതികളെ ഒളിവിൽ പോവാൻ സഹായിച്ചതിനുമാണ് അറസ്റ്റിലായത്.

കാസർക്കോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ രണ്ട് സിപിഎം നേതാക്കൽ കൂടി അറസ്റ്റിൽ. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിനും പ്രതികളെ സഹായിച്ചതിനുമാണ് മണികണ്ഠന്‍ അറസ്റ്റിലായത്. ബാലകൃഷ്ണൻ പ്രതികളെ ഒളിവിൽ പോവാൻ സഹായിച്ചതിനുമാണ് അറസ്റ്റിലായത്.

ഇതിൽ മണികണ്ഠന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇവരുടെ അഭിഭാഷകരെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനോ വാർത്തയോട് പ്രതികരിക്കാനോ അന്വേഷണം സംഘം തയ്യാറായിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് അർദ്ധരാത്രിയോടെയാണ് കാസർകോട് പെരിയ സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു സംഘമാളുകൾ ക്രൂരമായി വെട്ടിക്കൊന്നത്. പതിയെപ്പതിയെ കേസിൽ സിപിഎം പ്രാദേശിക നേതാക്കൾക്കുള്ള വൈരം പുറത്തുവരികയായിരുന്നു.  സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Also Read- അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

This post was last modified on May 14, 2019 4:02 pm

Related Post
Leave a Comment