കത്തുകളും തപാല്‍ ഉരുപ്പടികളും മേല്‍വിലാസക്കാരന് എത്തിക്കാതെ ചാക്കിലാക്കി വച്ച പോസ്റ്റ്മാന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മുക്കത്താണ് സംഭവം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോസ്റ്റ്മാന്‍ വേണുവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയിലെ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ് വേണു.
തപാല്‍ ഉരുപ്പടികള്‍ യഥാസമയം മേല്‍വിലാസക്കാര്‍ക്ക് നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ മായാ പ്രഭാകരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ചാലഞ്ചേഴ്‌സ് ക്ലബ് ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
ജോലിക്കുള്ള അറിയിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ബാങ്കുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ തുടങ്ങി പ്രധാന രേഖകള്‍ വരെ യഥാസമയം നല്‍കുന്നില്ലെന്നുള്ള പരാതി കൂടാതെ തപാല്‍ ഉരുപ്പടികള്‍ ചാക്കിലാക്കി വച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
രജിസ്റ്റേഡ് കത്തുകള്‍ വേണു വിലാസക്കാരന് നല്‍കാതെ സ്വയം ഒപ്പിട്ട് സ്വീകരിക്കുന്നതായും ബാങ്കുകളില്‍ നിന്നുള്ള രേഖകള്‍ ലഭിക്കാത്തത് മൂലം പിന്നീട് ജപ്തി നടപടി വരെ സംഭവിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
പരാതികളില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേണുവിനെതിരായ പരാതികള്‍ യഥാസമയം ബോധിപ്പിക്കാത്തതിന് പോസ്റ്റ്മാസ്റ്റര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
Read: തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം
This post was last modified on May 14, 2019 2:56 pm
Leave a Comment