X

സംസ്ഥാനത്ത് 5,886 പ്രശ്നബാധിത ബുത്തുകൾ; 162 കേന്ദ്രങ്ങള്‍ക്ക് മാവോവാദി ഭീഷണി

23ന് വോട്ടെടുപ്പ് നടക്കന്ന സംസ്ഥാനത്ത് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 5,886 പോളിങ് സ്റ്റേഷനുകൾ പ്രശ്നബാധിതമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. 4,482 എണ്ണം പ്രശ്നബാധിതമായി കണക്കാക്കുമ്പോൾ 5,886 ലെ 425 ബൂത്തുകൾ അതീവഗുരുതര സ്വഭാവമുള്ളതും 817 ബൂത്തുകൾ ഗുരുതര പ്രശ്നബാധിതവുമാണെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. മുഖ്യ തെരഞ്ഞെടുപ്പു ഓഫിസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

അതേസമയം, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി 162 ബൂത്തുകൾക്ക് മാവോവാദി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കമ്മീഷൻ പറയുന്നു. 23ന് വോട്ടെടുപ്പ് നടക്കന്ന സംസ്ഥാനത്ത് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്.

സംസ്ഥാനത്തെ ഒരോ നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങൾ വോട്ടെടുപ്പിന് തലേന്ന് 22 ന് രാവിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. വോട്ടിങ്ങ് യന്ത്രങ്ങളുമായി ഉച്ചയോടെ പോളിങ് ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥർ അന്നു തന്നെ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കും. 23 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം.