X

‘ഒരു യാത്ര പോവുകയാണ്’ സെന്‍ട്രല്‍ സിഐയുടെ അവസാന സന്ദേശം, സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പോലീസ്

ഇന്നലെ രാവിലെ കെഎസ്ഇബി. വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായും പോലീസിന് വിവരം ലഭിച്ചു.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ. ഭാര്യ ആരിഫ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഒരു യാത്ര പോകുവാണെന്ന് ഭാര്യയ്ക്ക് അയച്ച മെസേജ് പ്രകാരമാണ് പരാതി നൽയിട്ടുള്ളത്. ഭാര്യയ്ക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നും ബന്ധുവിനയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു. ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കണമെന്നും സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു.

ഒരു യാത്ര പോവുകയാണ്, വിഷമിക്കരുതെന്ന് മാത്രമാണ് വാട്സാപ് സന്ദേശത്തിൽ പറയുന്നത്. അതിനിടെ ഇന്നലെ രാവിലെ തേവരയിലുള്ള എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. എടിഎമ്മില്‍ രണ്ടര മിനിറ്റ് ചെലവിട്ട നവാസ് 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ടീഷര്‍ട്ടും പാന്റ്‌സുമാണ് ഈ സമയത്തെ വേഷം. ഇതിന് പിന്നാലെയാണ് ഭാര്യക്ക് മെസേജ് അയച്ചിട്ടുള്ളത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്. മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്നറിയുന്നതിനാലാവാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടല്‍. ഭാര്യയ്ക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നും ബന്ധുവിനയച്ച മറ്റൊരു വാട്‌സ് ആപ്പ് നവാസ് സന്ദേശത്തില്‍ പറയുന്നു. ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കണമെന്നും സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

അതേസമയം, ഇന്നലെ രാവിലെ കെഎസ്ഇബി. വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായും പോലീസിന് വിവരം ലഭിച്ചു. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോട് നവാസ് പ്രതികരിച്ചത്. ഇതിനുശേഷം കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. പിന്നീട് നവാസിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് റിപ്പോർട്ട്.

അതേസമയം മേലുദ്യോഗസ്ഥനില്‍ നിന്നും നവാസിന് കഴിഞ്ഞ ദിവസം അപമാനം നേരിട്ടതായി വിവരമുണ്ട്. വയര്‍ലസ് വഴി പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടക്കുന്ന കമ്യൂണിക്കേഷനില്‍, ആല്‍ഫ 2 വില്‍ നിന്നും വന്ന സന്ദേശത്തോട് പ്രതികരിക്കാന്‍ വൈകിയതിന്റെ പേരിലാണ് നവാസ് അപമാനിക്കപ്പെട്ടതെന്നാണ് വിവരം. ആല്‍ഫ 2 എന്നത് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ആണെന്നാണ് പറയുന്നത്. ഈ ഉദ്യോഗസ്ഥന്റെ സന്ദേശത്തോട് പ്രതികരിക്കാന്‍ വൈകിയതിന്റെ പേരില്‍ വയര്‍ലസ് വഴി നവാസിനെ ശകാരിക്കുകയുണ്ടായെന്നാണ് വിവരം.

വയര്‍ലസ് സെറ്റ് വഴിയിലുള്ള സംസാരം കൊച്ചിയിലെ എല്ലാ പൊലീസുകാര്‍ക്കും കേള്‍ക്കാന്‍ കഴിയുമെന്നും ഇത് നവാസിന് മാനസികവിഷമം ഉണ്ടാക്കിയെന്നും ചില പൊലീസുകാര്‍ പറയുന്നുണ്ട്. അസി.കമ്മിഷണര്‍ ശകാരം തുടര്‍ന്നപ്പോള്‍ നവാസ് തിരിച്ചു പ്രതികരിക്കുകയും ഇത് രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്കും വാഗ്വാദങ്ങളിലേക്കും എത്തിയെന്നും പറയുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രണ്ടുപേരെയും ശാന്തരാക്കുകയുമായിരുന്നു. എന്നാല്‍ ഈ സംഭവത്തിനു പിന്നാലെ അസി. കമ്മിഷണര്‍ സി ഐ നവാസിനെ വെല്ലുവിളിക്കുകയും ജോലി കളയിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.

 

അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

This post was last modified on June 14, 2019 12:15 pm