X

2011ൽ വിട്ടയച്ച 209 തടവുകാർ ഇനി തിരിച്ചുകയറേണ്ടിവരും; ഹൈക്കോടതി ഉത്തരവ് ഇന്നിറങ്ങി

പുറത്തുവിട്ടവരുടെ കാര്യത്തിൽ 6 മാസത്തിനകം ഗവർണർ പരിശോധിച്ച് തീരുമാനം എടുക്കണമെന്നും ഉത്തരവ് പറയുന്നു.

2011 ൽ തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച കേരള സർക്കാറിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അന്നത്തെ ഇടതു സർക്കാറിന്റെ അവസാവകാലത്തെ വിവാദ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെതാണ് ഉത്തരവ്. പുറത്തുവിട്ടവരുടെ കാര്യത്തിൽ 6 മാസത്തിനകം ഗവർണർ പരിശോധിച്ച് തീരുമാനം എടുക്കണമെന്നും ഉത്തരവ് പറയുന്നു.

കേന്ദ്ര സർക്കാറിന്റെ നിർദേശ പ്രകാരം ഗാന്ധിജിയുടെ 150 ജൻമദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടിയെന്നാണ് ആരോപണങ്ങൾക്ക്  ജയിൽ വകുപ്പ് നൽകിയ വിശദീകരണം. നിരവധി പരാതികൾ ഉയർന്ന നടപടിക്കെതിരെ ചില തടവുകാരുടെ ബന്ധുക്കൾ ഉൾപ്പെടെ കോടതിയെയും സമീപിച്ചിരുന്നു.

209 പേരുടെ ലിസ്റ്റിൽ 14 വർഷം തടവു പൂർത്തിയാക്കിയ 4 പേരും 10 വർഷം തടവ് പൂർത്തിയാക്കിയ 100 താഴെ പേരുമാണ് ഉണ്ടായിരുന്നത്.  ഇവരില്‍ 111 പേര്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നായിരുന്നു. കണ്ണൂര്‍ 45, ചീമേനി24, വനിതാ ജയില്‍ഒന്ന്, പൂജപ്പുര 28 എന്നിങ്ങനെയാണു സെന്‍ട്രല്‍ ജയിലുകളില്‍ നിന്നു വിട്ടയച്ചത്. ഒരു സെന്‍ട്രല്‍ ജയിലില്‍ ഒഴികെ എല്ലായിടത്തും 14 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെയാണു വിട്ടയച്ചത്. അതേസമയം പുറത്തിറങ്ങിയവരുടെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. നടപടികൾ പുർത്തിയാവുന്നതോടെ റിപ്പോർട്ട് എതിരായ പലർക്കും വീണ്ടു ശിക്ഷ തുടരേണ്ട സാഹചര്യം വരുമെന്നും വിലയിരുത്തുന്നു.

This post was last modified on January 11, 2019 11:34 am