X

ഷുഹൈബ് വധം ഹീനവും പൈശാചികവും: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യുന്ന സിദ്ധാന്തം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നായിരുന്നു കോടതിയുടെ പരാമർശം

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതങ്ങളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യുന്ന സിദ്ധാന്തം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നായിരുന്നു കോടതിയുടെ പരാമർശം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ നാലു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിലെ ഒന്നുമുതൽ നാലുപ്രതികളായ ആകാശ് തില്ലങ്കേരി, ജിതിൻ ദീപ്ചന്ത് എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.

ഷുഹൈബിന്റെ കൊലപാതകം ഹീനവും പൈശാചികമുമാണെന്ന് വ്യക്തമാക്കിയായിരന്നു കോടതിയുടെ പാരാമർശം. രേഖകൾ പരിശോധിക്കുമ്പോൾ ആസൂത്രിതമായി നടപ്പാക്കിയതാണ് കൊലയെന്ന് വ്യക്തമാകുന്നുണ്ട്. അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാനാവില്ല. ഹീനമായ രാഷ്ട്രീയ കൊലപാതകം നടത്തുന്നവർ ശക്തമായ ശിക്ഷയും അനുഭവിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

This post was last modified on February 19, 2019 1:44 pm