X

ബി എം കുട്ടി അന്തരിച്ചു, വിട പറയുന്നത് പാകിസ്താന്‍ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം

പാകിസ്താനിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും മലയാളിയുമായ ബി എം കുട്ടി (90)  അന്തരിച്ചു. ഇന്ന് രാവിലെ പാകിസ്ഥാനിലെ കറാച്ചിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലധികമായി പാകിസ്താനില്‍ ജീവിച്ച് വന്നിരുന്നു അദ്ദേഹം രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമായിരുന്നു. 1930 ല്‍ തിരൂരില്‍ ജനിച്ച ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന  ബി എം കുട്ടി 1960 കളിലാണ് പാകിസ്താനിലേക്ക് കുടിയേറുന്നത്.

പാകിസ്താന്‍ പീസ് കോയലിഷന്‍(പി.പി.എല്‍) സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറായി സേവനം അനുഷ്ടിച്ച് വരുന്ന അദ്ദേഹം ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് എന്ന പദവിയു വഹിച്ചിട്ടുണ്ട്

തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.

‘സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ – എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി’ എന്ന ശ്രദ്ധേയ കൃതി രചിച്ചു. പാകിസ്താന്‍ മെഡിക്കല്‍ അസോസിയേഷന്‍, ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

 

 

This post was last modified on August 25, 2019 12:03 pm