X

ബ്രിട്ടീഷ് പാര്‍ലമെന്റ് താല്‍ക്കാലികമായി അടച്ചിടാന്‍ നീക്കം, പ്രധാനമന്ത്രി നിയമോപദേശം തേടി

ബ്രെക്‌സിറ്റ് പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ എം.പിമാര്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണിത്.

സെപ്റ്റംബർ ഒന്നു മുതൽ പാർലമെന്റ് അഞ്ച് ആഴ്ചത്തേക്ക് അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.  അറ്റോർണി ജനറൽ ജെഫ്രി കോക്സിനോട് ഇത് സംബന്ധിച്ച് നിയമോപദേശം തേടി. ബ്രെക്‌സിറ്റ് പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ എം.പിമാര്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണിത്. സര്ക്കാരരില്‍നിന്നും ചോര്ന്നത കത്തിടപാടുകളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറംലോകമറിയാന്‍ കാരണമായത്.

മുതിർന്ന സർക്കാർ ഉപദേഷ്ടാക്കള്‍നമ്പർ 10-ലെ ഒരു ഉപദേഷ്ടാവിന് അയച്ച ഇ-മെയിൽ അത്തരം നീക്കത്തിന്റെ  നിയമ സാധുതയെക്കുറിച്ച് പ്രധാനമന്ത്രി അടുത്തിടെ മാർഗനിർദേശം തേടിയതായി വ്യക്തമാണ്. ബ്രെക്സിറ്റ് വിരുദ്ധ പ്രചാരകരുടെ അത്തരം നീക്കങ്ങള്‍ തടയാൻ കോടതി നടപടിയൊന്നും എടുക്കുന്നില്ലെങ്കില്‍ പാർലമെന്റ് അടച്ചുപൂട്ടൽ സാധ്യമാകുമെന്നതാണ് അതിനു മറുപടിയായി നല്കിയ നിയമോപദേശം.

ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തായതോടെ ബോറിസ് ജോൺസണെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട്ടോറി എം.പിമാർ രംഗത്തെത്തി. വിനാശകരമായ നോ-ഡീൽ‌ ബ്രെക്സിറ്റിനെതിരെ എം.പിമാര്‍ നീങ്ങുന്നത് തടയാന്‍ പാർലമെന്റ് അടച്ചുപൂട്ടുകയെന്നത്ജനാധിപത്യ വിരുദ്ധവും നിന്ദ്യവും നിരുത്തരവാദപരവുമാണ് എന്ന് അവര്‍ തുറന്നടിച്ചു. ‘ഈ ഘട്ടത്തിൽ പാർലമെന്റിനെ സസ്പെൻഡ് ചെയ്യാനുള്ള ഏതൊരു പദ്ധതിയും അതിരുകടന്നതാണ്. ഈ പദ്ധതി തകർക്കുന്നതിനും ഇടപാടില്ലാത്ത ബ്രെക്‌സിറ്റ് തടയുന്നതിനുമുള്ള ആദ്യ അവസരംതന്നെ എം‌.പിമാർ ഉപയോഗപ്പെടുത്തണം’ എന്ന് ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കെയർ സ്റ്റാർമർ പറഞ്ഞു.

‘ഈ വാർത്തകള്‍  ശരിയാണെങ്കില്‍ അത് ബോറിസ് ജോൺസണ് ഹൗസ് ഓഫ് കോമൺസിനോടുള്ള പുച്ഛമാണ് കാണിക്കുന്നത്. ഈ രീതിയിൽ ഹൌസ് ഓഫ് കോമൺസിന്റെ വ്യക്തമായ ഉദ്ദേശ്യത്തെ മറികടക്കാൻ സാധിച്ചേക്കാം. പക്ഷെ, അത് തെറ്റായ പ്രവണതയാണ്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന ഒരു ദേശീയ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് പാർലമെന്റിരനെ ഒഴിവാക്കുന്നത് പൂർണ്ണമായും തെറ്റാണ്’, മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ് കൂട്ടിച്ചേർത്തു.

എന്നാല്‍ പാർലമെന്റ് താല്ക്കാവലികമായി പിരിച്ചുവിടുന്നതിനോട്‌ തനിക്ക് യോജിപ്പില്ലെന്നും, ബ്രെക്‌സിറ്റ് കരാർ നടപ്പാക്കുകയാണ് വേണ്ടതെന്നും ജോൺസൺ പറഞ്ഞു. അപ്പോഴും ഇ-മെയില്‍ സന്ദേശങ്ങള്‍ നിരസിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ബ്രെക്സിറ്റ് നടപ്പാക്കണമെങ്കില്‍ ആദ്യം പാര്ല മെന്റ്ി അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് ആദ്യം അഭിപ്രായപ്പെട്ടത് ഡൊമിനിക് റാബ് ആയിരുന്നു. പ്രധാനമന്ത്രിയായതിനുശേഷംജോൺസൺ ആദ്യം ചെയ്ത കാര്യം റാബിനെവിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക എന്നതായിരുന്നു.

സെപ്റ്റംബർ 3-നാണ് ഇനി ബ്രിട്ടിഷ് പാര്ലുമെന്റ്ന വിളിച്ചു ചേര്ക്കേ ണ്ടത്. അതിനു ശേഷം ഏറ്റവും അടുത്ത ദിവസം മുതല്‍ഒക്ടോബർ 17, 18 തീയതികളിലായി നടക്കുന്ന ബ്രെക്സിറ്റിനു മുമ്പുള്ള അവസാന യൂറോപ്യൻ യൂണിയൻ ഉച്ചകോടി വരെഅഞ്ച് ആഴ്ചത്തേക്ക് പാര്ലയമെന്റ്ി അടച്ചിടാനായിരുന്നു പദ്ധതി. അതോടെ ന-ഡീല്‍ ബ്രക്സിറ്റ് തടയാന്‍ എം.പിമാര്ക്ക് കഴിയാതെവരും. ഈ വാരാന്ത്യത്തിൽ ബിയാരിറ്റ്‌സിലെ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കുകയാണ് ജോണ്സയണ്‍. അതിനിടെയുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍ യൂറോപ്യൻ യൂണിയൻ നേതാക്കളെ പ്രകോപിപ്പിച്ചേക്കും.

Also Read- Explainer: കാശ്മീരിനെക്കുറിച്ച് അംബേദ്‌ക്കര്‍ പറഞ്ഞത് ഇതാണ്, വെങ്കയ്യ നായിഡു ഉദ്ധരിച്ചതല്ല

 

This post was last modified on August 25, 2019 11:02 am