X

കൊടും ചൂട് തുടരും; 12 ജില്ലകളിൽ മൂന്നു ദിവസം കൂടി ജാഗ്രതാ നിർദേശം

എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് സൂര്യാഘാതമേറ്റു പൊള്ളലേൽക്കുന്നവരുടെ എണ്ണത്തിൽ വർധന വരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം തുടരുന്നു. മലയോര ജില്ലയായ ഇടുക്കിക്കും വയനാടിനും പുറമെ മറ്റ് ജില്ലകളിലെല്ലാം മുന്നറിയിപ്പ് നില നിൽക്കുന്നുണ്ട്. മാർച്ച് 28 വരെ മുന്ന് ദിവസത്തേക്കാണ് നടപടി. സംസ്ഥാനത്ത് താപനിലയിൽ ക്രമാതീതമായ വർധന ഉണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽ‌കുന്ന മുന്നറിയിപ്പ്. ഇന്നലെ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയ്ക്ക് പുറമെ ആലുപ്പുഴ കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില മുന്ന് മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാനും സാധ്യതയുണ്ട്.

താലനില ക്രമാതീതമായി വർധിക്കുന്ന നിലയുള്ളതിനാൽ ജില്ലാ ഭരണ കൂടങ്ങൾക്കും സർക്കാർ ഇന്നലെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വിവിധ ജില്ലാ കളക്ടർമാർക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മുൻകരുതർ നിർ‌ദേശം നൽകിയത്. ആരോഗ്യശേഷി കുറഞ്ഞവര്‍ക്കും കുട്ടികള്‍ക്കുമാണ് സൂര്യാഘാത സാധ്യത കൂടുതല്‍. ഇവരുടെ കാര്യങ്ങളിൽ കൂടുതൽ കരുതൽ‌ നൽകണം. കുട്ടികൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് വെയിൽ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ അങ്കണ്‍വാടികളില്‍ താപ നില ക്രമീകരിക്കുന്നതിനായി കൂളറുകളും ഫാനുകളും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

അതിനിടെ, എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നത്തെ മാത്രം മുന്ന് പേർക്ക് സൂര്യഘാതം ഏറ്റതായാണ് റിപ്പോർട്ട്. പാലക്കാട് നഗര പ്രദേശത്തിന് അടുത്ത പ്രദേശമായ കണ്ണാടിക്ക് പുറമെ ഷൊര്‍ണ്ണൂര്‍, നന്ദിയോട്, മേലകളിലാണ് ഇന്ന് സൂര്യഘാതം റിപ്പോർട്ട് ചെയ്യുയും ചികൽസ തേടുകയും ചെയ്യ്തു. അതേസമയം ജില്ലയിൽ ഇത് രണ്ടാം തവണയാണ് താപനില 41 ഡിഗ്രി പിന്നിടുന്നത്.

സംസ്ഥാനത്തിന്റെ തുടർച്ചയായി സൂര്യഘാതം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും കഴിഞ്ഞ ദിവസം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചുരുന്നു. സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിറിയിപ്പ് പറയുന്നു.

 

 

 

This post was last modified on March 26, 2019 10:45 am