X

ആസിഡ് ഒഴിച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി വിദേശത്തേക്കു കടന്നതായി സംശയം

കുമാരനെല്ലൂര്‍ പെരിങ്ങപ്പുറത്ത് സ്വപ്‌നയാണ് അക്രമത്തിനിരയായത്.

മുക്കത്ത് യുവതിയെ ആസിഡ് ഒഴിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിനായില്ല. യുവതിയുടെ മുന്‍ഭര്‍ത്താവ് മാവൂര്‍ തെങ്ങിലക്കടവ് സുഭാഷാണ് പ്രതി. ഇയാള്‍ ഖത്തറില്‍ ജോലിചെയ്തിരുന്നതിനാല്‍ തന്നെ അവിടേക്ക് കടന്നതായാണ് സംശയിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

കുമാരനെല്ലൂര്‍ പെരിങ്ങപ്പുറത്ത് സ്വപ്‌നയാണ് അക്രമത്തിനിരയായത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഗുരുതമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും പോലീസ് സ്വപ്നയുടെ മൊഴിയെടുത്തു. ആക്രമിച്ചത് മുന്‍ ഭര്‍ത്താവാണെന്നും ആസിഡ് ഒഴിച്ച് പലതവണ കത്തികൊണ്ട് കുത്തിയെന്നും സ്വപ്ന മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സുഭാഷിനെതിരെ വധശ്രമത്തിന് കേസെടുത്തത്.

സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നതിനാലാണ് സ്വപ്‌നയും സുഭാഷും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. അതില്‍ സുഭാഷിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു എന്നാണ് സ്വപ്‌നയുടെ ബന്ധുക്കള്‍ പറയുന്നത്. അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന സ്വപ്നയെ അപകടനില തരണം ചെയ്തതിനാല്‍ ഞായറാഴ്ച വാര്‍ഡിലേക്ക് മാറ്റി.

Read More : ജമ്മു കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി: രാജ്യസഭയില്‍ ഭരണഘടന വലിച്ചു കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍ 

Related Post
Leave a Comment