X

പൂര്‍ണാര്‍ഥത്തില്‍ ഘടകകക്ഷിയാക്കണം; എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് സി കെ ജാനുവിന്റെ കത്ത്

ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് അര്‍ഹമായ പരിഗണന നല്‍കി പൂര്‍ണാര്‍ഥത്തില്‍ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സി കെ ജാനു എല്‍ഡിഎഫിന് കത്ത് നൽകി. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് ജാനു ഇന്നലെ കത്ത് ഒൗദ്യോഗികമായി സമർപ്പിച്ചത്. എ.കെ.ജി സെന്ററില്‍ നേരിട്ട് എത്തിയാണ് ജാനു കത്ത് നല്‍കിയത്. അതേസമയം പുറത്ത് നിന്ന് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജാനു വ്യക്തമാക്കുന്നു.

എല്‍.ഡി.എഫില്‍ കക്ഷിയാക്കണമെന്നും നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാധിനിത്യം നല്‍കണമെന്നും  ആവശ്യപ്പെട്ട്  എന്‍ഡിഎ മുന്നണി വിട്ട ശേഷം സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ എല്‍.ഡി.എഫുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ.കെ ബാലന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.

തന്റെ ജനതയ്ക്ക് നീതി കിട്ടാൻ ഏത് വാതില്‍ മുട്ടണം? സി കെ ജാനുവിന്റെ രാഷ്ട്രീയ പ്രതിസന്ധി