X

ജോൺസൺ ആൻഡ് ജോൺസണ്‍ ഇന്ത്യയിലെ ബേബി പൗഡർ ഉത്പാദനം നിർത്തണമെന്ന് ഉത്തരവ്

ബേബി പൗഡറിൽ ആസ്ബെസ്റ്റോസ്  സാന്നിധ്യം ഇല്ലെന്ന് തെളിയുംവരെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് ഉത്തരവ്. 

ജോൺസൺ ആന്റ് ജോൺസണിന്റെ ബേബി പൗഡര്‍ ഉത്പാതിപ്പിക്കുന്ന  ഇന്ത്യയിലെ രണ്ടുഫാക്ടറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ.) ഉത്തരവ്. ബേബി പൗഡറിൽ ആസ്ബെസ്റ്റോസ്  സാന്നിധ്യം ഇല്ലെന്ന് തെളിയുംവരെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ്  ‌നിർദേശം.  ഉത്പാദനം നിർത്തിവെക്കാനുള്ള ഉത്തരവ് കമ്പനിക്ക് അയച്ചിട്ടുണ്ടെന്ന് സി.ഡി.എസ്.സി.ഒ. അധികൃതർ അറിയിച്ചു. പരിശോധനകൾക്കായി ഫാക്ടറികളിൽ നിന്നും വലിയ അളവിൽ അസംസ്കൃത വസ്തുക്കൾ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഫാക്ടറികളുടെ പ്രവർ‌ത്തനം നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പിനോട് യു.എസ് ആസ്ഥാനമായ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോൺസൺ ആന്റ് ജോൺസണിന്റെ ബേബി പൗഡറിൽ ഗുരുതരമായ ആസ്ബെസ്റ്റോസ് സാന്നിധ്യം  അർബുദത്തിന്‌ കാരണമാകുമെന്ന കാര്യം പതിറ്റാണ്ടുകളായി ജോ കമ്പനിക്ക് അറിവുണ്ടായിരുന്നതായി  ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്  ഡിസംബർ 14നാണ്  റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെയാണ് കമ്പനിക്കെതിരായ ഇന്ത്യയിലെ നടപടി.

ദശകങ്ങൾക്കു മുമ്പു തന്നെ കമ്പനി നടത്തിയ ടെസ്റ്റുകളിൽ ആസ്ബസ്റ്റോസ് സാന്നിധ്യം വ്യക്തമായിരുന്നെന്ന് റോയിട്ടേഴ്സിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള കോടതി രേഖകളും കമ്പനി മെമ്മോകളുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയാണ് റോയിട്ടേഴ്സ് റിപ്പോർട്ടർ ലിസ ഗിരിയോൺ  റിപ്പോർട്ട് തയ്യാറാക്കിയത്. ഒരു ഘട്ടത്തിൽ പോലും ഈ വിവരങ്ങൾ പുറത്തുവരാൻ കമ്പനി അനുവദിക്കുകയുണ്ടായില്ലെന്നുമായിരുന്നു റിപ്പോർട്ട്.  ഇതിന് പിറകെയാണ് ബുധനാഴ്ച ഇന്ത്യയിലെ കമ്പനിയുടെ ഫാക്ടറികളിൽ സിഡിഎസ് സിഒ സംഘമെത്തി സാമ്പിളുകൾ ശേഖരിച്ചത്.

അതേസമയം, റോയിട്ടേഴ്സ് റിപ്പോർട്ട് തള്ളിയ ജോൺസൺ ആന്റ് ജോൺസൺ അധികൃതർ‌, തങ്ങളുടെ ഉത്പന്നങ്ങളുടെ സുരക്ഷയ്ക്ക് ഏറെക്കാലത്തെ ചരിത്രമുണ്ടെന്നും കാലാങ്ങളായി നടന്നു വരുന്ന ഗവേഷണങ്ങളിൽനിന്ന് ഇത് വ്യക്തമാണെന്നും പറഞ്ഞാണ് കമ്പനി റോയിട്ടേഴ്സ് റിപ്പോർട്ടിനെ പ്രതിരോധിച്ചത്.

ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതിന് പിറകെ 1948 ലാണ് രാജ്യത്ത് ജോണ്‍സൺ അന്റ് ജോൺസണിന്റെ ബേബി പൗഡർ വിൽപന ആരംഭിക്കുന്നത്. നവജാത ശിശുക്കൾക്ക് സമ്മാനമായി നൽകുന്നതുൾപ്പെടെയുള്ള തലത്തിലേക്ക് വിപണി പിടിക്കാന്‍ പിന്നീട് കമ്പനിക്ക് കഴിഞ്ഞിരുന്നു. 13 ദശക്ഷം ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ഉൽപ്പന്നങ്ങൾ 0-14 നും ഇടയിലുള്ള 28 ശതമാനം കുട്ടികൾക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

Explainer: എന്തുകൊണ്ട് ബേബി പൗഡറിൽ കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസ് സാന്നിധ്യമുണ്ടെന്ന കാര്യം ജോൺസൺ ആൻഡ് ജോണ്‍സൺ ഒളിച്ചുവെച്ചു?

 

 

 

 

 

 

This post was last modified on December 21, 2018 10:30 am