15000 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത് ലബനന്‍ പോലിസിന്റെ വന്‍ മയക്കുമരുന്നു വേട്ട. ഒരു ചെറിയ ഫുട്‌ബോള്‍ മൈതാനം മുഴുവന്‍ നിരത്താനാവുന്ന അത്രയും കഞ്ചാവ് ഇനത്തില്‍ പെട്ട ലഹരിവസ്തുവാണ് കണ്ടെത്തിയതെന്ന് ലെബനീസ് ഇന്റര്‍ നാഷനല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു.
അഞ്ചുപേര്‍ക്ക് വീതം ഫുട്‌ബോള്‍ കളിക്കാവുന്ന ഒരു മൈതാനം മുഴുവന്‍ നിരത്തിവച്ചിട്ടുള്ള പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രവും ഒരു ലബനീസ് പ്രദേശിക മാധ്യമം പുറത്തുവിട്ടു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ലബനനിലെ ക്വാസി പ്രദേശത്തെ സംഭരണ കേന്ദ്രത്തില്‍ നിന്നാണ് മയക്കുമരുന്ന കണ്ടെത്തിയത്. രാജ്യത്ത് കണ്ടത്തിയ ഏറ്റവും വലിയ മയക്കുമരുന്നു ശേഖരമാണിതെന്നും അധികൃതര്‍ പറയുന്നു.
മയക്കുമരുന്ന് കണ്ടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇറ്റാലിയന്‍ പൗരനെ അറസ്റ്റ് ചെയ്തതായും സുരക്ഷാ സേന അറിയിച്ചു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച ലബനനിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും അധികൃതര്‍ പറഞ്ഞു. ഇവരുടെ സംഘത്തില്‍ നാല് ഇറ്റലിക്കാര്‍, ബ്രസീലില്‍ നിന്നുള്ള രണ്ട് പേര്‍, ഒരു അര്‍ജന്റീനക്കാരന്‍, ഒരു ജര്‍മന്‍ പൗരന്‍ എന്നീ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 6, 2018 8:14 pm
Leave a Comment