X

അറബ് ലോകത്തെ സ്വവര്‍ഗ്ഗാനുരാഗികളുടെ ഏക കേന്ദ്രം ഇവിടെയാണ്

അറബ് രാജ്യങ്ങളിൽ പാപവും ദൈവനിഷേധവുമായിട്ടാണ് സ്വവര്‍ഗ്ഗാനുരാഗത്തെ കണക്കാക്കുന്നത്

അറബ് രാജ്യങ്ങളിൽ പാപവും ദൈവനിഷേധവുമായിട്ടാണ് സ്വവര്‍ഗ്ഗാനുരാഗത്തെ കണക്കാക്കുന്നത്. ഇറാനിൽ ഇത് വധശിക്ഷയ്ക്ക് അർഹമായ കുറ്റമാണ്. എന്നാൽ ലെബനൻ ഒരു പരിധി വരെ തുറന്ന കാഴ്ചപ്പാടാണ് ട്രാന്‍സ്ജെന്‍ഡേഴ്സിനോടും സ്വവര്‍ഗാനുരാഗികളോടും അവരുടെ വിഷയങ്ങളോടും കാണിച്ചിട്ടുള്ളത്.

അറബ് രാജ്യങ്ങളില്‍ ആദ്യമായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹെലേം എന്ന പേരിൽ ട്രാന്‍സ് സമൂഹത്തിനു ഒരു കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്. എല്ലാ ദിവസവും ഉച്ച തൊട്ടു വൈകുന്നേരം വരെ ഹെലേം തുറന്നിരിക്കും.

24 വയസുള്ള വെയ്ൽ ഹുസൈൻ പറഞ്ഞത് ഹെലേം അദ്ദേഹത്തിന്റെ രണ്ടാം വീടെന്നാണ്. ഇവിടെ വരുന്നവരെ എന്റെ ബന്ധുക്കൾ ആയിട്ടാണ് ഞാൻ കാണുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ ബെയ്റൂട്ടിലെ ഒരു കഫെയിൽ മഷ്റൂ ലൈല എന്ന മുസ്ലിം സ്വവര്‍ഗ്ഗാനുരാഗിയുടെ സംഗീത നിശ നടത്തിയിരുന്നു.

എന്നിരുന്നാലും സ്വവര്‍ഗ്ഗാനുരാഗികൾ ലെബനോനിലും പ്രതിസന്ധികൾ നേരിടാറുണ്ട്. അടുത്തിടെ അവർ സംഘടിപ്പിക്കാൻ ശ്രമിച്ച പ്രൈഡ് പരേഡ് സർക്കാർ നിരോധിക്കുകയുണ്ടായി.

ഹെലേം ലെബണനിലെ ഭിന്നലൈംഗിക്കാര്‍ക്ക് ഒരു ആശ്വാസ കേന്ദ്രമാണ് എന്ന് വെയ്ൽ കൂട്ടിചേർത്തു.

കൂടുതല്‍ വായിക്കാം: ദി ഗാര്‍ഡിയന്‍