ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി ബള്‍ബ് ശസ്ത്രക്രിയ കൂടാതെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. കണ്ണൂര്‍ സ്വദേശിയായ ഏഴുവയസ്സുകാരി എല്‍.ഇ.ഡി ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതേതുടര്‍ന്ന് ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് ബള്‍ബ് പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കൂര്‍ത്ത അഗ്രം പുറത്തേക്കു തിരിഞ്ഞ നിലയിലാണ് ബള്‍ബ് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിരുന്നത്. രണ്ട്മണിക്കൂര്‍ നീണ്ടു നിന്ന പരിശ്രമത്തിനൊടുവില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ബള്‍ബ് പുറത്തെടുത്തത്.
പീഡിയാട്രിക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. റെജു ജോസഫ് തോമസ്, അനസ്‌തേഷ്യ വിഭാഗം ഡോ. സച്ചിന്‍ ജോര്‍ജ്, ഡോ. ഐറിന്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി. അടിയന്തര സാഹചര്യമുണ്ടായാല്‍ ശസ്ത്രക്രിയയ്ക്കായി ഡോ. ശിവ് കെ നായരുടെ നേതൃത്വത്തില്‍ തൊറാസിക് സര്‍ജറി വിഭാഗവും സജ്ജമായിരുന്നു.
This post was last modified on May 5, 2019 10:22 am
Leave a Comment