X

സോണിയയും പ്രിയങ്കയും ഒപ്പമെത്തി; അമേഠിയിൽ രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു

വയനാടിന് പിറകെ അമേഠിയില്‍ നാമനിര്‍ദേശപത്രിക സമർപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും കുട്ടികളായ മിരായ, റൈഹാന്‍ എന്നിവരും പത്രികാ സമർപ്പണം ഒപ്പമെത്തിയായിരുന്നു .  മണ്ഡലത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ വരാണിധികാരിക്ക് മുന്നിൽ‌ പത്രിക നല്‍കിയത്.

നിലവിൽ അമേഠിയിലെ സിറ്റിങ്ങ് എംപിയായ അദ്ദേഹം 15 വര്‍ഷമായി മണ്ഢലത്തിലത്തെ പ്രതിനിധീകരിച്ച് വരികയാണ്. കേന്ദ്ര മന്തി സ്മൃതി ഇറാനിയാണ് ഇത്തവണയും രാഹുലിന്റെ എതിരാളി. ഇത് രണ്ടാം തണവണയാണ് രാഹുലിനെ നേരിടാൻ സ്മൃതി ഇറാനിയെ ബിജെപി രംഗത്തിറക്കുന്നത്.

എന്നാൽ ഇത്തവണ ബിജെപി അട്ടിമറി നടത്തുമെന്ന് അവകാശപ്പെടുന്നതിന് പിറകെയാണ് വൻ റാലിയുമായി രാഹുൽ പത്രികാ സമർപ്പണത്തിന് എത്തിയത്. മേയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.

This post was last modified on April 10, 2019 2:35 pm

Related Post
Leave a Comment