X

‘വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല’; ജയരാജന് പിന്തുണയുമായി മറ്റ് സിപിഎം നേതാക്കളും

വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയുടെ പ്രതികരണം.

കണ്ണുർ കാസർകോട് മണ്ഡലങ്ങളിൽ കള്ള വോട്ട് ആരോപണം ഉയർന്നതിന തുടര്‍ന്ന് നാളെ റീപ്പോളിങ്ങ് പർദ്ദ ധരിച്ച് മുഖം മറച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന എം.വി. ജയരാജന്റെ പ്രസ്താവന വിവാദമായതിന് പിറകെ പിന്തുണയുമായി മറ്റ് നേതാക്കളും. വോട്ട് ചെയ്യാൻ എത്തിയവർ വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പരാമര്‍ശം. പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ജയരാജനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണനും കണ്ണുരിലെ ഇടത് സ്ഥാനാർത്ഥി കൂടിയുമായ പികെ ശ്രീമതിയും രംഗത്തെത്തിയത്.

കള്ളവോട്ട് ചെയ്യാൻ‌ വസ്ത്രത്തെ ഉപയോഗിക്കുന്നത് തടയണമെന്നായിരുന്നു കോടിയേരിയുടെ നിലപാട്. പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നതിൽ തെറ്റില്ല. എന്നാൽ മുഖം മറയ്ക്കുന്നത് ശരിയല്ല. മുഖം മറച്ചെത്തുന്നവർ ബുത്ത് ഏജന്റുമാർ ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ, വോട്ടർ പട്ടികയിൽ ഫോട്ടോ നൽകി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയുടെ പ്രതികരണം. ശരീരമാകെ മറച്ചിരിക്കുന്ന വസ്ത്രമായതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല. കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ല. കള്ളവോട്ട് തടയാനാണ് എം വി ജയരാജൻ ഇതിനെതിരെ പ്രതികരിച്ചതെന്നും അതിൽ മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും പർദ്ദയിട്ടു വന്നവർ യുഡിഎഫിന് വേണ്ടി കള്ള വോട്ട് ചെയ്തെന്ന എം വി ജയരാജന്റെ ആരോപണം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാൻ അവർ തയ്യാറായില്ലെന്നും ജയരാജൻ ആരോപിച്ചിരുന്നു. പിലാത്താറയിൽ സിപിഎമ്മിന്റെ പ്രചരണവേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്.  വോട്ട് ചെയ്യാൻ എത്തിയവർ വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂവെന്നും ജയരാജൻ പറഞ്ഞിരുന്നു. ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാസർക്കോട് മണ്ഡലത്തിലെ പിലാത്തറയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

This post was last modified on May 18, 2019 11:07 am