X

നിലമ്പൂരിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും – ഉരുള്‍പ്പൊട്ടലിന്റെ ദുരന്തമുഖങ്ങള്‍, അപകടത്തിന്റെ ആഴമറിയാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും

കനത്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

സംസ്ഥാനത്ത് മിന്നല്‍ പോലെ വന്ന ദുരന്തത്തിന്റെ രണ്ട് സ്ഥല നാമങ്ങളാണ് വയനാട് ജില്ലയിലെ മേപ്പാടിയിലെ പുത്തുമലയും മലപ്പുറം ജില്ലയിലെ കവളപാറയും . ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഈ പ്രദേശങ്ങള്‍ തന്നെ ആണ് ഇല്ലാതായത്. പുത്തുമലയില്‍ ഇതിനകം ഏഴ് പേരെ മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍, കവളപ്പാറയിലെ അവസ്ഥ കൂടുതല്‍ ദുരിതമാണ്. അവിടെ എത്തിപ്പെടാന്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. 40 – 70 വീടുകള്‍ മണ്ണിനിടയില്‍ പെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലമ്പൂരിലെ കവളപ്പാറയില്‍ ശക്തമായ ഉരുള്‍പ്പൊട്ടലില്‍ 40 മുതല്‍ 50 വീടുകള്‍ മണ്ണിനിടയില്‍ തകര്‍ന്നുവെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. മണിക്കൂറുകള്‍ക്ക് ശേഷവും ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഇവിടെയുള്ളവര്‍ സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ ആളുകള്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ സേന എത്തിയാല്‍ മാത്രമെ ഇവിടെ എത്തിപ്പെട്ടാന്‍ മാത്രമെ ഈ പ്രദേശത്തേക്കുള്ള റോഡുകളില്‍ തടസ്സം നീക്കിയാല്‍ മാത്രമെ എന്തെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം നാട്ടുകാര്‍ മാത്രമാണ് അവിടെ എന്തെങ്കിലും തരത്തിലുള്ള ദിരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണ് നീക്കിയാല്‍ മാത്രമെ അവിടെ എന്തെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയു. വീടുകള്‍ മണ്ണു മൂടിക്കിടക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നാട്ടുകാര്‍ ഭയക്കുന്നതുപോലുള്ള ദുരന്തമാണ് സംഭവിക്കുന്നതെങ്കില്‍ അത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍ പൊട്ടലായിരിക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. ഇവിടുത്തെ സ്ഥിതി ആശങ്ക ജനകമാണെന്നും രക്ഷാ പ്രവര്‍ത്തനം എത്രയും പെട്ടന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് എം എല്‍എ പി വി അന്‍വര്‍ പറയുന്നത്.

40 മുതല്‍ 70 വരെ വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന ദുരന്തനിവാരണ സേനയും സൈന്യവും എത്തിയാല്‍ മാത്രമാണ് ദുരന്തത്തിന്റെ ആഘാതം വ്യക്തമാകു.

നിലമ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ചെങ്കൂത്തായ മേഖലയായതിനാല്‍ ഇവിടെ മഴ മൂലം വെള്ളം കയറിയിട്ടില്ല. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇപ്പോള്‍ നാട്ടുകാര്‍ ജെസിബി ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് 14 പേര്‍ കൊല്ലപ്പെട്ട കോഴിക്കോട് കട്ടിപ്പാറ ഉരുള്‍പ്പൊട്ടിലിനെക്കാള്‍ വലിയ ദുരന്തമാകുമോ കവളപാറയില്‍ സംഭവിച്ചിട്ടുണ്ടാകുകയെന്ന ആശങ്കയിലാണ് നാട്ടുകാര്‍

വയനാട്ടിലെ മേപ്പാടിയിലെ പുത്തുമലയിലില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇതിനികം ഏഴ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭയന്ന് ജനങ്ങള്‍ മാറിത്താമസിച്ച പ്രദേശങ്ങളും പിന്നീട് മണ്ണിടിച്ചലില്‍പ്പെട്ടു.

ഇന്നലെ വൈകിട്ടോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍ എന്നിവ ഒലിച്ചുപോയി. ഇവിടെ നാല്‍പതോളം വീടുകള്‍ ഒഴുകി പോയെന്നും സംശയിക്കുന്നു. കല്‍പ്പറ്റയില്‍ മേപ്പാടി സമീപമുളള എസ്റ്റേറ്റ് മേഖലയാണ് പുത്തുമലയിലെ ഉരുള്‍പ്പൊട്ടലാണ് ഉണ്ടായത്. ഇവിടെ എസ്റ്റേറ്റ് തൊഴിലാളികള്‍ താമിസിക്കുന്ന പാടികളും മലവെള്ളപാച്ചലില്‍ ഒഴികു പോയി. ഹാരിസണ്‍ മലയാളത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് എസ്റ്റേറ്റ്. മറ്റുള്ളവര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സുകളും ഒഴുകി പോയതായി സംശയമുണ്ട്.

This post was last modified on August 14, 2019 2:01 pm