X

രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ കുത്തി

ചോദ്യംചെയ്യുന്നതിനിടെ ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് എ.എസ്.ഐ.യെ കുത്തുകയായിരുന്നു.

റോഡിലൂടെ പോയ കുട്ടികളെ ഓടിക്കുന്നത് ചോദ്യം ചെയ്തതിന് രണ്ടു പോരെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ കുത്തി. പുളിക്കീഴ് സ്റ്റേഷനിലെ എ.എസ്.ഐ. തിരുമൂലപുരം മാലിപ്പുറത്ത് വീട്ടിൽ അനിരുദ്ധനാണ്‌(51) കുത്തേറ്റത്. സംഭവത്തിൽ ആക്രമണം നടത്തിയ തിരുവല്ല വെൺപാല കല്ലുങ്കൽ സെറ്റിൽമെന്റ് കോളനിയിൽ മോഹനനെ(50) അറസ്റ്റ് ചെയ്ത. അക്രമാസക്തനായ ഇയാളെ മറ്റു പോലീസുകാർ ചേർന്ന് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് കല്ലുങ്കലിലാണ് സംഭവം. അടിവയറ്റിലാണ് എഎസ്ഐക്ക് കുത്തേറ്റത്. ഇദ്ദേഹത്തെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. റോഡിലൂടെ പോയ കുട്ടികളെ മോഹനൻ ഓടിക്കുന്നത് ചോദ്യം ചെയ്തതിന് വെൺപാല ചെറുമുട്ടത്തു വീട്ടിൽ സജി (54), കുറ്റൂർ തെങ്ങേലി മനീഷ് ഭവനിൽ വിജയൻ (56) എന്നിവരെ മോഹനൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കഴുത്തിലും പുറത്തും പരിക്കേറ്റ ഇവരെയുംമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കാര്യം അന്വേഷിക്കാനായിരുന്നു എ.എസ്.ഐ. അനിരുദ്ധൻ ഉൾപ്പെട്ട നാലംഗ പോലീസ് സംഘം. നാട്ടുകാർ വിവരം അറിയിച്ചതി പ്രകാരമായിരുന്നു ഇവരെത്തിയത്. പ്രതിയെ ചോദ്യംചെയ്യുന്നതിനിടെ ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് എ.എസ്.ഐ.യെ കുത്തുകയായിരുന്നു.

 

Also Read: അടുത്ത ഉഷ എന്നു രാജ്യം വിളിച്ച ടിന്റു ലൂക്ക എവിടെ?