X

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഹര്‍ജി; കേസ് തുടരണമോ എന്ന് കെ സുരേന്ദ്രനോട് ഹൈക്കോടതി

വിഷയത്തില്‍ രണ്ട് ദിവസത്തിനകം മറുപടി അറിയിക്കാമെന്ന് അദ്ദേഹം മറുപടി അറിയിച്ചു. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുല്‍ റസാഖ് അന്തരിച്ച പശ്ചാത്തലത്തില്‍ വിജയം റദ്ധാക്കണമെന്ന ഹര്‍ജി തുടരേണ്ട സാഹചര്യമുണ്ടോ എന്ന് കെ സുരേന്ദ്രനോട് ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. വിഷയത്തില്‍ രണ്ട് ദിവസത്തിനകം മറുപടി അറിയിക്കാമെന്ന് അദ്ദേഹം മറുപടി അറിയിച്ചു. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

എന്നാല്‍ അബ്ദുല്‍ റസാഖ് കഴിഞ്ഞ ദിവസം അന്തരിച്ചതോടെ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളില്‍ നിര്‍ണായകമാണ് ഹൈക്കോടതിക്ക് മുന്നിലുള്ള ഹര്‍ജി. ഹര്‍ജിയില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറിയാല്‍ ആറുമാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങും.

This post was last modified on October 25, 2018 12:22 pm