X

മാന്ദാമംഗലം സംഘർഷം: ഭദ്രസനാധിപനെ ഒന്നാം പ്രതിയാക്കി 120 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; കളക്ടരുടെ നേതൃത്വത്തിൽ ചർച്ച

വധശ്രമം, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 30 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലുണ്ടായ സംഘർഷങ്ങളിൽ ബിഷപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. ഓര്‍ത്തഡോക്‌സ് വിഭാഗം തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതിാക്കിയാണ് വൈദികർ, വിശ്വസികള്‍ ഉൾപ്പെടെ 120 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വധശ്രമം, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 30 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘർഷം സംബന്ധിച്ച് വാർത്ത പുറത്ത് വന്നതോടെ പ്രശ്ന പരിഹാരത്തിനായി അടയന്ത്രി ഇടപെടലുമായി സർക്കാരും രംഗത്തെത്തി. തർക്കത്തിന് പരിഹാരം കാണുന്നതിനായി തൃശുർ ജില്ലാകളക്ടർ ഇരു സഭാ നേതൃത്വങ്ങളെയും ചർ‌ച്ചക്ക് വിളിച്ചു. എന്നാൽ നടപടി ശക്തമാക്കുമ്പോഴും പള്ളിക്കുള്ളിൽ കടന്നുകൊണ്ട് അറസ്റ്റ് നടപടികളിലേക്ക് കടക്കേണ്ടെന് നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. എന്നാൽ പള്ളിയിൽ നിന്നും പുറത്തിറങ്ങന്നവരെ അറസ്റ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ നീക്കം. പള്ളിയിൽ 50 ഓളം യാക്കോബായ വിഭാഗക്കാർ തമ്പടിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.

ഇന്നലെ രാത്രിയാണ് മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ഇരു വിഭാഗവും തമ്മില്‍ കല്ലേറുണ്ടായതോടെയാണ് നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റിട്ടുണ്ട്. എന്നാൽ അക്രമത്തിന് ഉത്തരവാദി പോലീസെന്ന് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ആരോപിച്ചു. കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമാധാന പരമായി സമരം ചെയ്തവർക്കെതിരായാണ് പോലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

മാന്ദാമംഗലം സെന്റ് മേരിസ് പള്ളിയിൽ ഓർത്തഡോക്സ്- യാക്കോബായ സംഘർഷം; കല്ലേറിൽ ഭദ്രാസനാധിപനടക്കം നിരവധി പേർക്ക് പരിക്ക്