X

‘നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്ക് മുന്‍ഗണന’, മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നഗരസഭയുടെ പരസ്യം

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കിയിരുന്നു.

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം നിലനിൽക്കുമ്പോഴം നടപടികളുമായി അധികൃതർ മുന്നോട്ട്. ഫ്ലാറ്റുകൾ പൊളിക്കാൻ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താല്‍പര്യ പത്രം ക്ഷണിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പത്രപരസ്യം പ്രസിദ്ധീകരിച്ചത്.  ഇതിന് പിന്നാലെയാണ് നഗരസഭ ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

ഈ മാസം 20-നം ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിൽ മുന്നോട്ടുനീക്കാൻ മരട് നഗരസഭാ അധികൃതർ നടപടി സ്വീകരിച്ചത്. 15 നിലക്ക് മുകളിലുള്ള നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം മുള്ള കമ്പനികൾ പരസ്യം നൽകണമെന്നാണ് പത്രങ്ങളിൽ നൽകിയ പരസ്യം വ്യക്തമാക്കുന്നത്. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണമെന്നും പരസ്യം പറയുന്നു. ‌‌

അതേസമയം, നടപടികളുമായി അധികൃതർ മുന്നോട്ടുപോകുമ്പോളും ഫ്ലാറ്റുകൾ വിട്ട് പോരില്ലെന്ന നിലപാടാണ് താമസക്കാരുടേത്. സ്ഥലം സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെയും ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

This post was last modified on September 10, 2019 1:08 pm