അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണമെന്നും രാഹുല്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ ആണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകളെ അന്തസ്സോടെയും അതിലുപരി ബഹുമാനത്തോടെയും സമീപിക്കേണ്ടതിനെ കുറിച്ച് ഏവരും പഠിക്കേണ്ടിയിരിക്കുന്നു. സത്യം വിളിച്ചുപറയാനായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്. – രാഹുല്‍ കൂട്ടിച്ചേർത്തു.
ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. സൂപ്പര്‍ താരം ആഞ്ജലീന ജോളി, ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായിക ഗേള്‍ സേയ്ഡോക്സ്, ഹീതര്‍ ഗ്രഹാം, ലൂസിയ ഇവാന്‍സ്, സൂപ്പര്‍ മോഡല്‍ കാര തുടങ്ങി മുപ്പതോളം സൂപ്പര്‍ നായികമാര്‍ ഹാര്‍വി വെയ്ന്‍സ്റ്റന്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ട് രംഗത്തെത്തിയിരുന്നു.
സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നുപറയുന്ന മീ ടൂ ക്യാമ്പയിന്‍ രാജ്യത്തിൻറെ രാഷ്ട്രീയ, മാധ്യമ, സിനിമ, കായിക മേഖലകളിലേക്ക് പടർന്നു പിടിക്കുന്ന വേളയിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
Leave a Comment