X

ആലപ്പാട്; സമരക്കാരുമായി നാളെ വ്യവസായ മന്ത്രിയുടെ ചർച്ച; ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതി

പ്രശ്ന പരിഹാരത്തിനായി ക്ഷണിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി

ആലപ്പാട്ടെ സമരം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുമായി സർക്കാറിന്റെ ചർച്ച നാളെ. വ്യവസായമന്ത്രി ഇ പി ജയരാജനാണ് നാളെ സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയുടെ ഇടക്കാല റിപ്പോർട്ട് വരുന്നത് വരെ ഖനന നിലവിലെ ഖനന രീതി താൽക്കാലികമായി  നിർത്തിവയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. കളക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റിയും ഖനനത്തെ കുറിച്ച് പഠിക്കാൻ രൂപീകരിക്കും. ആലപ്പാട്ടെ കരിമണല്‍ ഖനനം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

അതേസമയം, പ്രശ്ന പരിഹാരത്തിനായി ക്ഷണിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി റിപ്പോർട്ടുകളോട് പ്രതികരിച്ചു. എന്നാൽ
തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണ്. ശാസ്ത്രീയമായ ഖനനം തുടര്‍ന്നേ തീരൂ എന്ന് സ്ഥലം എംഎല്‍എ ആർ രാമചന്ദ്രൻ വ്യക്തമാക്കി. ഖനനം നിര്‍ത്തിവച്ച് ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കളക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് തേടി . മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഇടപെടൽ.

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

“പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്”

This post was last modified on January 17, 2019 6:10 pm