X
    Categories: കായികം

അവന്‍ വീടിനു പുറത്തിറങ്ങുന്നില്ല, ഒരാഘോഷങ്ങളുമില്ല; ഹര്‍ദിക് പാണ്ഡ്യയുടെ അവസ്ഥ വിവരിച്ച് പിതാവ്‌

കോഫി വിത്ത് കരണ്‍ ടീ.വി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും ഓസ്‌ട്രേലിയന്‍ പര്യടനം ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയിരുന്നു.

ടീ.വി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട് ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാറില്ലെന്ന് പാണ്ഡ്യയുടെ പിതാവ് ഹിമാന്‍ഷു പറഞ്ഞു. കോഫി വിത്ത് കരണ്‍ ടീ.വി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും ഓസ്‌ട്രേലിയന്‍ പര്യടനം ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയിരുന്നു.സംഭവത്തില്‍ ക്ഷമാപണം നടത്തി ഇരുവരും രംഗത്ത് വന്നെങ്കിലും ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല.

ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ ഹാര്‍ദിക് വീടിന് പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് അറിയിച്ച് ഹാര്‍ദികിന്റെ പിതാവ് രംഗത്തു വരികയായിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുകയല്ലാതെ മറ്റെവിടെയും താരം പോകുന്നില്ലെന്നും  എത്തുന്ന ഫോണ്‍ കോളുകള്‍ എടുക്കാറില്ലെന്നും ഹിമാന്‍ഷു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ്‌ ഇദ്ദേഹം പ്രതികരിച്ചത്. തന്റെ ഒഴിവു ദിവസങ്ങളില്‍ മകന്‍  വളരെ സന്തോഷത്തോടെ കറങ്ങി നടക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹാര്‍ദികിന് ആഘോഷങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയെ ന്യായീകരിച്ച് നേരത്തെയും ഹിമാന്‍ഷു രംഗത്തെത്തിയിരുന്നു. മകന്റെ പരാമര്‍ശങ്ങളെ ഇത്രയധികം വരികള്‍ക്കിടയിലൂടെ വായിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും അതിനാല്‍ തന്നെ പരാമര്‍ശങ്ങളെ ഇത്ര നെഗറ്റീവ് ആയി കാണേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

This post was last modified on January 16, 2019 6:26 pm

Related Post
Leave a Comment